വോട്ടവകാശം നിർഭയമായി വിനിയോഗിക്കണം
text_fieldsഇന്ത്യൻ ജനാധിപത്യത്തിലും മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളിൽ അതീവ സന്തുഷ്ടവാനാണ്. ലോകത്ത് എഴുതപ്പെട്ടതിൽ ബ്രഹത്തായതും ശ്രേഷ്ഠവുമാണ് ഇന്ത്യൻ ഭരണഘടന. അതിൽ ഉൾച്ചേർന്ന നിയമവ്യവസ്ഥകൾ ഇന്ത്യയിലെ മനുഷ്യർക്ക് മാത്രമല്ല, പ്രകൃതി സന്തുലനത്തിലും സർവചരാചരാങ്ങൾക്കും മാന്യതയും സംരക്ഷണവും നൽകുന്നു. ഓരോപൗരനും മനഃസാക്ഷിക്കനുസരിച്ച് നിർഭയമായി വിനിയോഗിക്കാൻ കഴിയുന്ന ഒന്നാണ് വോട്ടവകാശം. ജനപ്രതിനിധി ഭൂരിപക്ഷ ജനതയുടെ ഇച്ഛക്കനുസരിച്ച് ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ തിരിച്ചുവിളിക്കാൻ വോട്ടർമാർക്ക് അവകാശമില്ലാത്തതിൽ നിരാശനാണ്.
ഈ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. വിജ്ഞാപനം വരുംമുമ്പേ സ്ഥാനാർഥികൾ കളംനിറഞ്ഞു. പ്രചാരണ സാമഗ്രികൾ ഹരിതചട്ടങ്ങൾ പാലിക്കണമെന്ന കർശന മുന്നറിയിപ്പുണ്ടെങ്കിലും 5000 ടൺ മാലിന്യം കേരളത്തിൽ കുമിഞ്ഞുകൂടുമെന്ന് കണക്കാക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനം വരുന്ന മഹാഭൂരിപക്ഷത്തെ അഭിസംബോധന ചെയ്യുന്ന ജാതി-സാമൂഹിക-സാമ്പത്തിക സെൻസസ് നടപ്പാക്കുമെന്നത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽനിന്ന് ഒഴിവാക്കും. സ്വാതന്ത്ര്യംനേടി 75വർഷം പിന്നിട്ടിട്ടും അധികാരത്തിന്റെ താക്കോൽ 15 ശതമാനം വരുന്ന വരേണ്യവർഗത്തിന്റെ കൈകളിൽ ഭദ്രമാണ്. അതിനാൽ നീതിയുടെയും തുല്യതയുടെയും സാമ്പത്തിക-രാഷ്ട്രീയ അധികാര പങ്കാളിത്തത്തിന്റെയും അവസരം വിളംബരം ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് ഇന്നിന്റെ ആവശ്യം. മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതും അതാണ്.
അധികാരം കിട്ടിയാൽ ഭരണഘടന ഉടച്ചുവാർക്കുമെന്ന് ചിലർ ഉറക്കെ പറയുന്നു. അത് രാജ്യതാൽപര്യത്തിന് വിരുദ്ധമാണ്. ഭരണഘടനയെ കൂടുതൽ ഉറപ്പിച്ചുനിർത്തുന്ന സമീപനമാണ് തെരഞ്ഞെടുപ്പിലൂടെ സ്വീകരിക്കേണ്ടത്. ഒപ്പം രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും കാലുമാറ്റവും കുറുമാറ്റവും നടത്തി രാഷ്ട്രത്തെ മലീമസമാക്കുന്നവരെ തുരത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.