ഒമിക്രോൺ വ്യാപിക്കുന്നു: ആലപ്പുഴയിൽ ഇതുവരെ 15 പേർക്ക്
text_fieldsആലപ്പുഴ: ജില്ലയിൽ ഒമിക്രോൺ വ്യാപിക്കുന്നു. ഇതുവരെ പിടിപെട്ടത് 15പേർക്ക്. ചൊവ്വാഴ്ച മാത്രം ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ യു.കെയിൽനിന്ന് വന്ന രണ്ടുപേർക്കും യു.എ.ഇ അടക്കമുള്ള ഗൾഫ്രാജ്യങ്ങളിൽനിന്ന് എത്തിയ നാലുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽനിന്ന് രണ്ടുപേർക്കും വൈറസ് ബാധയുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ചവർക്ക് നിലവിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡി.എം.ഒ ജമുന വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലയിൽ ഇതോടെ ഒമിക്രോൺ ബാധിതരുടെ എണ്ണം 15ആയി. അതിനിടെ, സമ്പർക്കരോഗികളുടെ എണ്ണം ഉയരുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാണ്.
നിലവിൽ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒമിക്രോൺ ബാധിച്ച് ചികിത്സയിലുണ്ട്. സമ്പർക്കരോഗികൾ കൂടിയതോടെ പ്രതിരോധനടപടികളും ഊർജിതമാക്കി. ഇരട്ടമുഖാവരണം കർശനമാക്കാനാണ് നീക്കം.
വിദേശത്തുനിന്ന് വരുന്നവരുമായി നിരീക്ഷണകാലയളവിൽ വീട്ടിലുള്ളവർപോലും സമ്പർക്കം പുലർത്തരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണം. വീടിനുപുറത്തിറങ്ങുമ്പോൾ ഡബിള്‍ മാസ്ക് (മൂന്ന് പാളി മാസ്കിന്റെ മുകളില്‍ തുണി മാസ്ക്) അല്ലെങ്കില്‍ എന്‍ 95 മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ഒന്നാം ഡോസ് മാത്രം സ്വീകരിച്ചവര്‍ നിശ്ചിത ഇടവേളക്കുശേഷം (കോവിഷീല്‍ഡ് ആദ്യ ഡോസെടുത്ത് 84 ദിവസത്തിനുശേഷവും കോവാക്സിന് 28 ദിവസത്തിനുശേഷവും) രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.