കോവിഡ് വ്യാപനം കുട്ടനാട്ടിൽ കൊയ്ത്ത് മുടങ്ങുമെന്ന് ആശങ്ക
text_fieldsകുട്ടനാട്: കോവിഡ് വ്യാപനം കുട്ടനാട്ടിൽ കൊയ്ത്തിനെ ബാധിക്കുമെന്ന് ആശങ്ക. സെപ്റ്റംബർ പകുതിയോടെ നെല്ല് കൊയ്ത്ത് ആരംഭിക്കേണ്ടി വരും.എന്നാൽ, അപ്പോൾ സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുമെന്നാണ് ആശങ്ക. ഇത് ഇതര സംസ്ഥാനത്തുനിന്നുള്ള കൊയ്ത്തുയന്ത്രങ്ങളുടെ വരവിനെ ബാധിക്കും. പകരം സംവിധാനമൊരുക്കിയില്ലെങ്കിൽ കൊയ്ത്ത് മുടങ്ങും. ശരാശരി 250 യന്ത്രമെങ്കിലും വേണ്ടിവരും. കൃഷി വകുപ്പിെൻറ കണക്കുപ്രകാരം ആലപ്പുഴയിൽ ഏഴും കോട്ടയത്ത് 22ഉം യന്ത്രങ്ങളുണ്ട്. ഇവ ഉപയോഗിക്കാനും കഴിയാത്ത സാഹചര്യമാണ്. സർക്കാർ യന്ത്രങ്ങൾ ഏറ്റെടുത്താൽ ഡീസൽ ചെലവും അറ്റകുറ്റപ്പണിയും കർഷകൻ വഹിക്കേണ്ടിവരും. ചളിയിൽ യന്ത്രം താഴ്ന്നാൽ മെക്കാനിക് എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരും. അതിെൻറ ചെലവും കർഷകൻ വഹിക്കണം. എന്നാൽ, മണിക്കൂർ കണക്കിലുള്ള നിരക്ക് മാത്രം ഇതര സംസ്ഥാന യന്ത്രങ്ങൾക്ക് നൽകിയാൽ മതി. യന്ത്രം താഴ്ന്നാൽ തൊഴിലാളികൾതന്നെ പരിഹരിക്കും.
കൊയ്ത്ത് ഏറ്റവും വ്യാപകമാകുന്ന ഘട്ടത്തിൽ ശരാശരി 250 യന്ത്രങ്ങളാണ് വേണ്ടിവരുക. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് യന്ത്രമെത്തേണ്ടത്.ഒരു യന്ത്രത്തിനൊപ്പം മൂന്നോ നാലോ തൊഴിലാളികളുമുണ്ടാകും. സപ്ലൈകോ സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങിയ 2005 മുതൽ പൂർണമായും വിളവെടുപ്പ് യന്ത്രസഹായത്താലാണ്. ഇത്തവണ യന്ത്രമെത്താതെ വന്നാൽ സംഭരണം എങ്ങനെയെന്ന കാര്യത്തിൽ കൃഷി വകുപ്പിനും വ്യക്തമായ ഉത്തരമില്ല.
യന്ത്രത്തിനൊപ്പം ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളും എത്തുമെന്നതിനാൽ ഇവരുടെ താമസം ഉൾെപ്പടെയുള്ള കാര്യത്തിൽ പ്രാദേശികമായ എതിർപ്പുകളും ഉയരും.യന്ത്രമുണ്ടെങ്കിലും വേണ്ട തൊഴിലാളികൾ ഇല്ലാത്തതും പ്രശ്നമാണ്. അന്തർ സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടതും തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.