ഗുണനിലവാരമുള്ള മാസ്ക് ശരിയായി ധരിക്കണം –ജില്ല മെഡിക്കല്‍ ഓഫിസ്
text_fieldsആലപ്പുഴ: കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ശരിയായി ധരിക്കണമെന്നും പുറത്തുപോകുമ്പോഴും ആളുകളുമായി സമ്പർക്കമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസ്.
ഗുണനിലവാരമുള്ള മാസ്ക് പ്രായമുള്ളവർക്ക് വാങ്ങിനൽകണം. ചുറ്റിലുമുള്ളവരിൽ കോവിഡ് ബാധിതരുണ്ടായേക്കാം എന്ന ചിന്തയോടെ പെരുമാറുക. പനി, ചുമ, തൊണ്ടവേദന ലക്ഷണങ്ങളുണ്ടായാൽ മറ്റുള്ളവരിൽനിന്നൊഴിഞ്ഞ് മുറിയിൽ സ്വയം നിരീക്ഷണത്തിലിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കോവിഡ് പരിശോധന നടത്തുക.
കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആണെന്നുറപ്പിക്കാതെ മറ്റുള്ളവരുമായി ഇടപെടരുത്. അഥവാ പോസിറ്റിവായി ഹോം ഐസൊലേഷനിൽ ഇരിക്കേണ്ടിവന്നാൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
കോവിഡ് ബാധിതരായ പ്രായമുള്ളവരുടെ മരണനിരക്ക് കൂടുതലാണ്. പ്രായമുള്ളവർ വീട്ടിലിരിക്കാൻ കർശന നിർദേശമുണ്ടെങ്കിലും പ്രായാധിക്യമുള്ളവർപോലും വെളിയിൽ ഇറങ്ങി നടക്കുന്നത് മിക്കയിടത്തും കാണുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പിന് www.cowin.gov.in ൽ രജിസ്റ്റർ ചെയ്യണം. വാക്സിൻ ലഭിച്ചാലും പ്രതിരോധ നിർദേശങ്ങൾ കർശനമായി തുടരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.