Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:06 AM GMT Updated On
date_range 23 May 2022 12:06 AM GMTകടലാസിലൊതുങ്ങി മുളവൂർ പഞ്ചായത്ത്
text_fieldsbookmark_border
blurb എവിടെയുമെത്താതെ മൂന്ന് പതിറ്റാണ്ടുമുമ്പ് പ്രഖ്യാപിച്ച തീരുമാനം മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്ര വിഭജിച്ച് മുളവൂർ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായി. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളതാണ് പായിപ്ര ഗ്രാമപഞ്ചായത്ത്. മൂന്നു പതിറ്റാണ്ട് മുമ്പ് മുളവൂർ പഞ്ചായത്ത് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. 22 വാർഡും 32.18 ചതുരശ്രകിലോമീറ്റർ വിസ്തീർണവുമുള്ള പായിപ്ര പഞ്ചായത്ത് വിഭജിച്ചാണ് മുളവൂർ പഞ്ചായത്ത് രൂപവത്കരിക്കേണ്ടത്. 17 വാർഡും 26,000 ജനസാന്ദ്രതയുമുള്ള പായിപ്ര ഗ്രാമപഞ്ചായത്തും 13.7 ചതുരശ്രകിലോമീറ്റർ വിസ്തീർണവും 14 വാർഡും 19,000 ജനസാന്ദ്രതയുള്ളതുമാണ് നിർദിഷ്ട മുളവൂർ പഞ്ചായത്ത്. പഞ്ചായത്ത് വകുപ്പ് ഇതിന്റെ രൂപരേഖ തയാറാക്കി വർഷങ്ങൾക്കുമുമ്പ് സമർപ്പിച്ചിരുന്നു. മൂവാറ്റുപുഴ, കോതമംഗലം നഗരസഭകളും മഴുവന്നൂർ, രാമമംഗലം, അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകളും തമ്മിൽ അതിർത്തി പങ്കിടുന്നതാണ് പായിപ്ര ഗ്രാമപഞ്ചായത്ത്. പായിപ്രയിൽനിന്ന് ഭൂമിശാസ്ത്രപരമായി വേറിട്ടുനിൽക്കുന്ന പ്രദേശമാണ് മുളവൂർ. വികസനപരമായും വളരെ പിന്നാക്കമാണ്. നിലവിൽ ഇവിടെയുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനത്തെത്താൻ രണ്ട് ബസ് മാറിക്കയറണം. ഇത് കൂടാതെ വില്ലേജ് ഓഫിസ്, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, കൃഷിഭവൻ തുടങ്ങിയയെല്ലാം പായിപ്ര പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. 1984 സർക്കാർ പുതിയ പഞ്ചായത്ത് രൂപവത്കരിച്ച് പ്രഖ്യാപിച്ച കൂട്ടത്തിൽ മുളവൂർ പഞ്ചായത്തുമുണ്ടായിരുന്നു. എന്നാൽ, സർക്കാർ തീരുമാനം അന്ന് ഹൈകോടതി സ്റ്റേ ചെയ്തതിനാൽ നടപ്പായില്ല. വീണ്ടും മൂന്ന് പതിറ്റാണ്ടിനുശേഷം സർക്കാർ പഞ്ചായത്ത് രൂപവത്കരണത്തിന് തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഇതിനിടയാണ് പുതിയ പഞ്ചായത്ത് രൂപവത്കരണം റദ്ദുചെയ്ത് കോടതിവിധി പുറത്തുവന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ മുളവൂർ പഞ്ചായത്തെന്ന ആവശ്യം വീണ്ടും ഉയരുകയായിരുന്നു. രൂപവത്കരണവുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം അടക്കം പരാതികളില്ലാതെ പൂർത്തിയാക്കിയിട്ടും നടപടി ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. lead consider
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story