Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡരികിൽ യുവാവ് മരിച്ച...

റോഡരികിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

text_fields
bookmark_border
റോഡരികിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
cancel
കായംകുളം: വീടിനു സമീപത്തെ റോഡരികിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയിൽ വീടിനു മുൻവശത്തെ റോഡരികിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കൃഷ്ണകുമാറിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്ന് ഒരു പട്ടിക കഷ്​ണവും രണ്ട് ജോടി ചെരിപ്പും ഒരു തോർത്തും കണ്ടെടുത്തു. പട്ടിക കഷ്​ണം സമീപത്തെ അംഗൻവാടി കെട്ടിടത്തിന്റെ മേൽകൂരയിൽനിന്ന് ഊരിയെടുത്തതാണെന്ന് സംശയിക്കുന്നു. മെക്കാനിക്കൽ ജോലിയാണ് കൃഷ്ണകുമാറിന്. ഇയാളുടെ ഭാര്യയും മക്കളും കഴിഞ്ഞദിവസം ഭാര്യവീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ജോലികഴിഞ്ഞ് കൃഷ്ണകുമാർ ഭാര്യവീട്ടിലെത്തിയ ശേഷം രാത്രി കഴിക്കാനുള്ള ഭക്ഷണവുമായാണ് സ്വന്തം വീട്ടിലേക്ക് എത്തിയത്. പ്രദേശത്ത് മദ്യപാനികൾ തമ്പടിക്കാറുണ്ട്. രാത്രി ഇവിടെ ബഹളം കേട്ടതായും പറയുന്നു. കൃഷ്ണകുമാർ വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ച് നിന്നവരുമായി തർക്കമുണ്ടാകുകയും വീട്ടിലെത്തി ഭക്ഷണവും ബൈക്കും വെച്ചശേഷം വീണ്ടും തർക്കമുണ്ടായ ഭാഗത്തേക്ക് പോയതാകാമെന്നും കരുതുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് ‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച് പൊലീസ് നായ്​ അംഗൻവാടിക്ക് മുൻവശത്തുനിന്ന് റോഡിലൂടെ 100 മീറ്ററോളം സഞ്ചരിച്ചു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ശരണ്യയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കൾ: സൂര്യ, ആകാശ്. പിതാവ്​: കൊച്ചുനാരായണൻ (പച്ചക്കറി വ്യാപാരം പരിപ്ര ജങ്ഷൻ). ഫോട്ടോ: കൃഷ്ണ കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story