Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:10 AM GMT Updated On
date_range 4 Dec 2021 12:10 AM GMTനഗരസഭയെ എ ഗ്രേഡിൽനിന്ന് സി ഗ്രേഡിലേക്ക് താഴ്ത്താൻ ശ്രമിക്കുന്നു -എൽ.ഡി.എഫ്
text_fieldsbookmark_border
ആലുവ: നൂറുവർഷം പിന്നിടുന്ന ആലുവ നഗരസഭയെ എ ഗ്രേഡിൽനിന്ന് സി ഗ്രേഡിലേക്ക് താഴ്ത്താൻ ഭരണ സമിതി ശ്രമിക്കുന്നതായി എൽ.ഡി.എഫ് ആരോപിച്ചു. മുനിസിപ്പൽ എൻജിനീയറുടെ തസ്തിക ഇല്ലാതാകുകയും ജീവനക്കാരെ കുറക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ നഗരസഭ എ ഗ്രേഡിൽനിന്ന് സി ഗ്രേഡിലേക്ക് കൂപ്പുകുത്തും. പുതിയ കോൺഗ്രസ് ഭരണസമിതി അധികാരത്തിൽ കയറിയിട്ട് ഒരുവർഷം പൂർത്തീകരിക്കുകയാണ്. എന്നാൽ, ഒരു വികസന പ്രവർത്തനംപോലും നടത്താൻ കഴിഞ്ഞിട്ടില്ല. മാലിന്യപ്രശ്നം, വെള്ളക്കെട്ട് തുടങ്ങിയവക്ക് പരിഹാരമില്ല. വരുമാനം വർധിപ്പിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ മുന്നോട്ടുപോകുന്ന ഭരണസമിതിക്കെതിരെ 13ന് എൽ.ഡി.എഫ് നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് കൺവീനർ രാജീവ് സക്കറിയ പറഞ്ഞു. ജീവനക്കാരെ കുറച്ചാൽ ഗ്രേഡ് കുറയില്ല -ചെയർമാൻ ആലുവ: മുനിസിപ്പൽ എൻജിനീയറെ സർക്കാറാണ് ഏകപക്ഷീയമായി മാറ്റിയതെന്ന് ചെയർമാൻ എം.ഒ. ജോൺ ആരോപിച്ചു. ഈ തസ്തികയിൽ ആളെ നിയമിക്കണമെന്ന നഗരസഭയുടെ ആവശ്യം മന്ത്രി പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യത്തിൽ കൂടുതലുള്ള തസ്തികകളാണ് ഒഴിവാക്കുന്നത്. അതുകൊണ്ട് നഗരസഭയുടെ ഗ്രേഡ് കുറയില്ലെന്നും ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story