Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:13 AM GMT Updated On
date_range 22 Feb 2022 12:13 AM GMTഭൂമി കൈയേറ്റം: നഗരസഭയുടെ ശ്രമം നിന്ദ്യമെന്ന് ശിവഗിരി മഠം
text_fieldsbookmark_border
ആലുവ: അദ്വൈതാശ്രമ ഭൂമി കൈയേറാൻ ആലുവ നഗരസഭ നടത്തിയ നീക്കം നിന്ദ്യമാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. അദ്വൈതാശ്രമ ഭൂമിയെന്ന നിലയിൽ ശിവഗിരി മഠം കരം കൊടുക്കുന്ന ഭൂമിയിലാണ് നഗരസഭ അനധികൃതമായി നിർമാണം നടത്തുകയും ബോർഡ് സ്ഥാപിക്കാൻ നീക്കവും നടത്തിയത്. ആശ്രമത്തിലേക്കുള്ള വഴി നഗരസഭക്ക് വിട്ടുനൽകിയെന്ന പ്രചാരണം ഗുരുവിനോട് കാണിക്കുന്ന അനാദരവാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നഗരസഭ അധികൃതർ ശ്രദ്ധിക്കണമെന്നും സ്വാമി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story