Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡ്യൂട്ടി ഫ്രീ ഷോപ്...

ഡ്യൂട്ടി ഫ്രീ ഷോപ് കേന്ദ്രീകരിച്ച്​ മദ്യ ഇടപാട്​: ലൂക്ക്​ കെ. ജോർജിനെ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ് കേന്ദ്രീകരിച്ച്​ നടന്ന മദ്യ ഇടപാടിൽ അറസ്​റ്റിലായ കസ്​റ്റംസ് മുൻ സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്​റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിന്​ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ കസ്​റ്റംസ്​ നൽകിയ അപേക്ഷ അംഗീകരിച്ചാണ്​ എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) കോടതി ഈ മാസം 25 വരെ കസ്​റ്റഡി അനുവദിച്ചത്​. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം 25ന്​ വൈകീട്ട്​ അഞ്ചിനകം തിരികെ ഹാജരാക്കാനാണ്​ കോടതിയുടെ നിർദേശം. കേസുമായി ബന്ധപ്പെട്ട്​ ഏതാനും പേരെ കേന്ദ്രീകരിച്ച്​ കസ്​റ്റംസ്​ അന്വേഷണം പുരോഗമിക്കുകയാണ്​. ഡ്യൂട്ടി ഫ്രീ ഷോപ് നടത്തിപ്പുകാരായിരുന്ന പ്ലക്​സ്​ മാക്​സ്​ കമ്പനി സി.ഇ.ഒ സുന്ദരവാസൻ, മാനേജർ പി.മദൻ, വിൽപനക്കാരൻ കിരൺ ഡേവിഡ്, എയർപോർട്ട് മുൻ ഡയറക്​ടർ ജോർജ് തരകൻ, കാർഗോ മാനേജർ കെ.എം. ശശികുമാർ, പ്ലക്​സ്​ മാക്​സ്​ മുൻ മാനേജിങ് ഡയറക്​ടർ പ്രഗദീഷ് കുമാർ, ഡയറക്​ടറും പ്രഗദീഷ് കുമാറിന്‍റെ പിതാവുമായ എസ്.രാമസ്വാമി എന്നിവരും കേസിൽ പ്രതികളാണ്. കേസിൽ അന്വേഷണം നടത്തിയ സി.ബി.ഐ നേരത്തേ ലൂക്ക് കെ. ജോർജ് അടക്കം നാല്​ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്​ചയാണ്​​ കസ്​റ്റംസ് പ്രിവൻറിവ് സൂപ്രണ്ട് വി.വിവേകിന്‍റെ നേതൃത്വത്തിലുള്ള സംഘം ലൂക്ക് കെ. ജോർജിനെ അറസ്​റ്റ്​ ചെയ്​തത്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ പേരിൽ മദ്യം വിറ്റെന്ന്​ വ്യാജരേഖയുണ്ടാക്കി 6.50 കോടിയുടെ കസ്​റ്റംസ് തീരുവ വെട്ടിച്ചെന്നാണ്​ കേസ്. പിഴയടക്കം 16.81 കോടി രൂപ അടക്കാനാണ് പ്ലക്​സ് മാക്​സിന്​ കസ്​റ്റംസ്​ നോട്ടീസ് നൽകിയിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story