Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:16 AM GMT Updated On
date_range 22 Feb 2022 12:16 AM GMTകൊച്ചി ഫിഷറീസ് ഹാർബർ: അഡ്വൈസറി കമ്മിറ്റി ചേർന്നു
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ സ്വകാര്യവത്കരണം സംബന്ധിച്ച വിഷയം വിവാദമായിരിക്കെ ഹാർബർ അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ പോർട്ട് അധികൃതർ ഹാർബർ സ്വകാര്യവത്കരിക്കില്ലെന്നും ടോൾ പിരിവ് മാത്രമാണ് സ്വകാര്യ കമ്പനിക്ക് നൽകിയതെന്നും അറിയിച്ചതായാണ് വിവരം. ടോൾ പിരിവിന് മേൽനോട്ടം വഹിക്കാൻ ട്രാഫിക് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു. അതേസമയം, ടോൾ പിരിവിന് ഹാർബർ ഉപഭോക്താക്കളെ ഉൾപ്പെട്ട സൊസൈറ്റിയെ ഏൽപിക്കണമെന്ന ആവശ്യം യോഗത്തിൽ പങ്കെടുത്ത ഹാർബർ സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾ ഒരു വർഷത്തേക്ക് ടോൾ ടെൻഡർ ചെയ്തുപോയെന്നും കാലാവധിക്കുശേഷം ആലോചിക്കാമെന്നുമാണ് പോർട്ട് അധികൃതർ മറുപടി നൽകിയത്. പോർട്ട് ചെയർപേഴ്സൻ എം. ബീന, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ എ.എം. നൗഷാദ്, ബി. ഹംസ, ജാക്സൻ പൊള്ളയിൽ, ജോസഫ് സേവ്യർ കളപ്പുരക്കൽ, വൈ.എച്ച്. യൂസഫ്, ഫൈസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story