Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേരമാൻ കോളനി റോഡ്...

ചേരമാൻ കോളനി റോഡ് ടെൻഡർ നടപടി പൂർത്തിയായി : പ്രതിപക്ഷ നേതാവ്, ലോക മാതൃ ഭാഷാദിനാചരണവും ചുവന്ന പുസ്തക ദിനാചരണവും,വാട്ടർ ചാർജ് കുടിശിക അടയ്ക്കാം

text_fields
bookmark_border
പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ചേരമാൻ കോളനി റോഡ്​ നിർമാണ പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. വരുന്ന ആഴ്ച എഗ്രിമൻെറുവെച്ച് ഉടൻ നിർമാണം ആരംഭിക്കും. ചുവന്ന പുസ്തക ദിനാചരണം പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി ആഭിമുഖ്യത്തിൽ ലോക മാതൃഭാഷ ദിനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 172-ാം വാർഷികം ചുവന്ന പുസ്തകദിനമായും ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് അജിത് കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. പറവൂർ ബാബു അധ്യക്ഷത വഹിച്ചു. സി.പി. ജയൻ, ജോസ് തോമസ്, പി.പി. സുകുമാരൻ, കെ.ജി. നവീൻ, ആർച്ച പി. മനോജ് എന്നിവർ സംസാരിച്ചു. വാട്ടർ ചാർജ് കുടിശ്ശിക അടക്കാം പറവൂർ: കുടിശ്ശിക നിവാരണ യജ്ഞ ഭാഗമായി പുത്തൻവേലിക്കര പഞ്ചായത്തിലെ ഉപഭോക്താക്കളിൽ വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയവർക്ക് അടക്കാനായി പഞ്ചായത്ത് ഓഫിസിൽ 24, 25 തീയതികളിൽ 10 മുതൽ 1.30 വരെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജല അതോറിറ്റി വടക്കേക്കര അസി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story