ആലുവ@ 100; ശതാബ്ദി നിറവിൽ പെരിയാർ നഗരം
text_fieldsആലുവ: പെരിയാർ തീരത്തെ ചരിത്രമുറങ്ങുന്ന ആലുവ പട്ടണത്തിന് നൂറ് വയസ്സ്. വ്യവസായ തലസ്ഥാനം എന്നതിൽനിന്ന് മെേട്രാ നഗരമെന്ന നിലയിൽ എത്തിനിൽക്കുന്ന ആലുവക്ക് വികസനത്തിൽ കുതിപ്പിെൻറയും കിതപ്പിെൻറയും കാലഘട്ടമായിരുന്നു കഴിഞ്ഞ നൂറുവർഷങ്ങൾ. 1921 സെപ്റ്റംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ഖാൻ സാഹിബ് മത്സരിച്ചും ചെയർമാനായിട്ടുണ്ട്.
ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിെൻറ നേതൃത്വത്തിലാണ് നിലവിൽ വന്നത്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു ആദ്യം വോട്ടവകാശം ഉണ്ടായിരുന്നത്. 40ൽ താഴെ വോട്ടർമാർ മാത്രമാണ് ഇതുമൂലം വാർഡുകളിലുണ്ടായിരുന്നത്. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. രാഷ്ട്രീയാടിസ്ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറുന്ന നഗരസഭയാണിത്. നിലവിലെ ചെയർമാൻ കോൺഗ്രസ് നേതാവ് എം.ഒ. ജോൺ മൂന്ന് തവണയായി 12 വർഷം ചെയർമാനായി. ഇടതുപക്ഷത്തിന് രണ്ട് തവണ മാത്രമാണ് ഭരണം ലഭിച്ചത്. 1979ൽ പി.ഡി. പത്മനാഭൻ നായർ മൂന്ന് വർഷവും 2005ൽ സ്മിത ഗോപി അഞ്ച് വർഷവും ഭരിച്ചു. 1984 മുതൽ നാല് വർഷം ഫോർട്ട്കൊച്ചി ആർ.ഡി.ഒമാരായിരുന്ന കെ.ബി. വത്സലകുമാരിയും താര ഷറഫുദ്ദീനും നഗരസഭ അധ്യക്ഷയുടെ ചുമതല വഹിച്ചു.
സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. നഗരസഭ അതിർത്തിയിൽ നഗരപ്രദേശങ്ങൾ മാത്രമാണുള്ളത്. 26 ഡിവിഷനുകൾ മാത്രമാണുള്ളത്. കാലാനുസൃതമായി നഗര പരിധി കൂട്ടാതിരുന്നതാണ് ചെറുതായി തന്നെ നിലകൊള്ളാൻ ഇടയാക്കിയത്. നഗരസഭയുടെ ചുറ്റളവ് 7.18 ച.കി.മീറ്റർ മാത്രമാണ്. 2011 - 2020 സെൻസസ് പ്രകാരം മൊത്തം ജനസംഖ്യ 22428. ഇതിൽ 11031 പുരുഷന്മാരും 11397 സ്ത്രീകളും ഉൾപ്പെടുന്നു. സമീപ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങൾ നഗരത്തിലേക്ക് ചേർക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. കടുങ്ങല്ലൂർ, ചൂർണിക്കര, കീഴ്മാട്, ചെങ്ങമനാട് പഞ്ചായത്തുകളാണ് നഗരവുമായി അതിർത്തി പങ്കിടുന്നത്. ഈ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നഗരത്തിെൻറ വിസ്തൃതി കൂട്ടാൻ അധികൃതർ തയാറാകുന്നില്ല.
ശതാബ്ദി ആഘോഷങ്ങൾക്ക് ഖാൻ സാഹിബിെൻറ വീട്ടിൽ തുടക്കമാകും
ആലുവ: നഗരസഭ ശതാബ്ദി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. നഗരസഭയുടെ പ്രഥമ ചെയർമാൻ ഖാൻ സാഹിബ് എം.കെ. ഖാദർ പിള്ളയുടെ ഭവനത്തിൽനിന്നാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്നത്. രാവിലെ 11ന് നഗരസഭ ചെയർമാൻ എം.ഒ. ജോണും കൗൺസിൽ അംഗങ്ങളും ഖാൻ സാഹിബിെൻറ കുടുംബത്തോടൊപ്പം ഒത്തുചേരും. ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ നടക്കും. ആഘോഷ പരിപാടികൾ ആവിഷ്കരിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുന്നതിന് 20ന് വൈകീട്ട് മൂന്നിന് പ്രിയദർശിനി ടൗൺഹാളിൽ യോഗം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.