Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമണപ്പുറത്തെ...

മണപ്പുറത്തെ എക്സിബിഷന്‍: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ആലുവ മുനിസിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ല്‍ഹി: ആ​ലു​വ മ​ണ​പ്പു​റ​ത്തെ എ​ക്സി​ബി​ഷ​ന്‍ ന​ട​ത്തി​പ്പ് ഷാ​സ് എ​ന്റ​ര്‍ടെ​യ്ൻ​മെ​ന്റ് ക​മ്പ​നി​ക്കു ന​ല്‍കി സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ക്സി​ബി​ഷ​ന്‍ ന​ട​ത്താ​നു​ള്ള കൂ​ടി​യ ക​രാ​ര്‍ തു​ക വാ​ഗ്ദാ​നം ചെ​യ്ത ഷാ​സ് എ​ന്റ​ര്‍ടെ​യ്ൻ​മെ​ന്റ് ക​മ്പ​നി കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​നി​സി​പ്പാ​ലി​റ്റി സ്റ്റോ​പ് മെ​മ്മോ ന​ല്‍കി​യ​താ​ണ് കോ​ട​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍പ്പെ​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ടു​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ക​മ്പ​നി​ക്ക് ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള മ​റ്റു ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍ദേ​ശി​ച്ചു.

എ​ക്‌​സി​ബി​ഷ​നു​ള്ള ക​രാ​ര്‍ ഫ​ണ്‍ വേ​ള്‍ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ല്‍കാ​നാ​യി​രു​ന്നു ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ ഷാ​സ് എ​ന്റ​ര്‍ടെ​യ്ൻ​മെ​ന്റ് ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് നേ​ര​ത്തെ ഷാ​സി​ന് അ​നു​കൂ​ല​മാ​യ സിം​ഗി​ൾ ബെ​ഞ്ച് വി​ധി നി​ല​നി​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtManappuram ExhibitionAluva Municipal Secretary
News Summary - Manappuram exhibition: Supreme Court will arrest Aluva municipal secretary if order is not implemented
Next Story