സഞ്ചാരമാർഗം നഷ്ടമാകുമോയെന്ന ആശങ്കയിൽ തുരുത്ത് നിവാസികൾ
text_fieldsആലുവ: തുരുത്ത് നടപ്പാലം ഗ്രാമവാസികളെ സംബന്ധിച്ച് കേവലമൊരു സഞ്ചാരമാർഗമല്ല. അതിലുപരി അതൊരു വികാരമാണ്, തങ്ങളുടെ അഭിമാനവും. ജീവൻ പണയംെവച്ച് ഗ്രാമീണർ നേടിയെടുത്ത അവകാശമായിരുന്നു ഈ സഞ്ചാരമാർഗം. പെരിയാറിനാലും കൈവഴികളാലും ചുറ്റപ്പെട്ട തുരുത്തിൽനിന്ന് പുറംലോകത്തേക്ക് പോകാൻ കടത്തുമാത്രമായിരുന്നു നാട്ടുകാരുടെ ഏക ആശ്രയം.
ഒരുകാലത്ത് യാത്ര-ചരക്ക് വഞ്ചിെയയും കെട്ടുവള്ളങ്ങെളയും ആശ്രയിച്ചിരുന്ന തുരുത്തുകാര്‍ക്ക് ആലുവ നഗരത്തിലേക്കുള്ള മറ്റൊരു യാത്രമാര്ഗമായിരുന്നു റെയില്‍വേ പാലം. റെയില്‍വേ പാലത്തിലെ ട്രാക്കിനിടയിെല ഒന്നരയടി മാത്രം വീതിയുള്ള തകര ഷീറ്റിലൂടെ ജീവൻ പണയംവെച്ചാണ് നാട്ടുകാർ ആലുവയിലേക്ക് നടന്നിരുന്നത്. കുതിച്ചു പാഞ്ഞെത്തിയ ട്രെയിനു മുന്നില്‍ പലപ്പോഴും തുരുത്ത് വാസികളിൽ പലർക്കും ജീവന് ബലികഴിക്കേണ്ടി വന്നിട്ടുണ്ട്. ട്രെയിൻ തട്ടി മരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പെരിയാറില്‍ ചാടി മരണം വരിച്ചു. ഇതിന് പരിഹാരം റെയിൽവേ പാലത്തിന് സമാന്തരമായി ഒരു നടപ്പാലം മാത്രമാണെന്ന ആശയം ഇതിനിടയിൽ പൊന്തിവന്നു.
റെയിൽവേ നടപ്പാലമെന്ന ആശയം മനസ്സില്‍ കൊണ്ടുനടന്ന നാട്ടുകാര്‍ 1957 മുതല്‍ ഇതിനായി പ്രയത്നം ആരംഭിച്ചു. 1979ല്‍ റെയില്‍വേ പാലത്തിലൂടെ നടക്കുകയായിരുന്ന പൂക്കുഞ്ഞ് സാഹിബ് ട്രെയിൻ തട്ടി മരിച്ചതോടെ ഫുട്പാത്ത് നിര്‍മിച്ചേ മതിയാകൂ എന്ന നിലയിലെത്തി. ജനങ്ങൾ രണ്ടും കൽപിച്ച് പാലം യാഥാർഥ്യമാക്കാൻ സമരരംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. ട്രെയിൻ തട്ടി മരിക്കുന്നതിലും നല്ലത് സമരം ചെയ്ത് രക്തസാക്ഷിയാകുന്നതാണെന്ന് അവർ തീരുമാനിച്ചു.
സഞ്ചാര സ്വാതന്ത്രത്തിനായി തുരുത്ത് നിവാസികള്‍ ഒന്നടങ്കം സമരഭൂമിയിലേക്ക് എടുത്തുചാടിയത് 1980ലാണ്. റെയില്‍വേ പാലത്തിന് സമാന്തരമായി കാല്‍നടപ്പാത വേണമെന്നായിരുന്നു തുരുത്തുകാരുടെ ആവശ്യം. ഇതിനായി ചീറിപ്പാഞ്ഞെത്തിയ ട്രെയിനു മുന്നില്‍ ഒരുനാട് ഒന്നടങ്കം അണിനിരന്നു. ആലുവയില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളായിരുന്നു സമരം നയിച്ചവരില്‍ ഏറെയും. സമിതി നേതാക്കളായ ഒ.ആര്. രാമചന്ദ്രന് കര്‍ത്ത, മുഹമ്മദ് ഈട്ടുങ്കല്‍, ഗോപാലകൃഷ്ണൻ പാപ്പാളി, ടി.കെ. ഹൈദ്രോസ്, കിഴക്കേവീട്ടില്‍ രാമചന്ദ്രന്, എ.കെ. മുഹമ്മദാലി, പി.എ. അലിയാര് എന്നിവരായിരുന്നു സമരനേതാക്കള്‍.
എന്നാൽ, റെയിൽവേ അധികൃതരുമായി നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. ഇതോടെ സമരത്തിെൻറ ഗതിമാറി. പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാൻ നാട്ടുകാർ തീരുമാനിച്ചു. ഇതിെൻറ ഭാഗമായി റെയില്‍വേ നടപ്പാലത്തിനായി ട്രെയിന്‍ തടയല്‍ സമരം നടത്താമെന്ന ആശയം ഉയർന്നുവന്നു. ഇതിെൻറ ഭാഗമായി അടുത്ത ദിവസം പാലത്തിനോടടുത്ത ചൊവ്വര റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഷൊര്‍ണൂര്‍-കൊച്ചിന് എക്സ്പ്രസ് നീങ്ങിത്തുടങ്ങിയപ്പോള്‍ ട്രെയിന്‍ മുന്നോട്ട് പോകരുതെന്ന് സമരക്കാര്‍ നിര്‍ദേശം നല്കി. എക്സ്പ്രസ് വിജയന് എന്നയാൾ എൻജിന് കാബിനില്‍ കയറി ഡ്രൈവറെയും സഹായികളേയും ട്രെയിന്‍ മുന്നോട്ട് കൊണ്ടുപോകുന്നത് നിരുത്സാഹപ്പെടുത്തി.
ഇത് അവഗണിച്ചതോടെ സമരക്കാര്‍തന്നെ ട്രെയിെൻറ നിയന്ത്രണം ഏറ്റെടുത്തു. അവർ കല്‍ക്കരി വണ്ടിയിലെ തീ ക്രമേണ അണച്ചുകൊണ്ടിരുന്നു. ഇതിനിെട റെയില്‍വേ പാലത്തില്‍ തുരുത്ത് നിവാസികൾ ജീവൻ പണയംെവച്ച് കുത്തിയിരിക്കുകയായിരുന്നു.
തീ അണക്കൽ വിജയിച്ചതിനാൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തൊട്ടരികില്‍ തീവണ്ടി നിന്നു. ഇതോടെയാണ് റെയിൽവേ അധികൃതർ കണ്ണുതുറന്നത്. പിന്നീട് ചര്‍ച്ചക്ക് തയാറായ അധികാരികള്‍ തുരുത്തുകാര്‍ക്ക് നടപ്പാലം നിര്‍മിച്ചു നല്കാന് തീരുമാനിച്ചു. 1980ല്‍തന്നെ നടപ്പാലം നിര്‍മിച്ചു നല്കി. രാജ്യത്ത് റെയിലിനു സമാന്തരമായി ജനകീയ രീതിയില്‍ നേടിയെടുത്ത ആദ്യത്തെ നടപ്പാലമായി തുരുത്ത് റെയില്‍വേ നടപ്പാലം.
തുരുത്ത്, കിഴക്കേദേശം, പുറയാർ, ഗാന്ധിപുരം തുടങ്ങിയ ഗ്രാമങ്ങളിലുള്ളവർക്ക് വലിയ അനുഗ്രഹമാണ് ഈ പാലം. ഈ പ്രദേശങ്ങളിലുള്ളവർ പ്രധാനമായും ആലുവ നഗരത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ നൂറുകണക്കിന് ആളുകളാണ് നിത്യേന പാലം വഴി നഗരത്തിലേക്ക് വരുന്നത്.
പണം അടക്കേണ്ട കാര്യമില്ലെന്ന് ചെങ്ങമനാട് പഞ്ചായത്ത്
ആലുവ: റെയിൽവേയുടെ പാലത്തിന് തങ്ങൾ പണം അടക്കേണ്ട കാര്യമില്ലെന്ന് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദാലി 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്ത് പണം അടക്കണമെന്ന് കാണിച്ച് റെയിൽവേയുടെ കത്തൊന്നും ലഭിച്ചിരുന്നില്ല. പാലം അടക്കുന്നത് സംബന്ധിച്ച് പാലത്തിൽ ബോർഡ് െവച്ചതിനെ തുടർന്ന് ആ ഭാഗത്തെ വാർഡ് അംഗം നഹാസ് കളപ്പുരയിൽ റെയിൽവേ അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നഗരസഭക്ക് നൽകിയ കത്തിെൻറ പകർപ്പ് പഞ്ചായത്തിൽ അവർ എത്തിച്ചത്.
റെയിൽവേ പറയുന്ന ഭീമമായ തുക നൽകാൻ പഞ്ചായത്തിനാകില്ല. അത് നൽകേണ്ട ബാധ്യതയും പഞ്ചായത്തിനില്ല. പാലവുമായി ബന്ധപ്പെട്ട് എം.പി, എം.എൽ.എ എന്നിവരോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പാലത്തിെൻറ കാര്യത്തിൽ ഒരു ബാധ്യതയുമില്ലെന്നും അതിനാൽ പണം അടക്കില്ലെന്നും നഗരസഭ ചെയർമാൻ എം.ഒ. ജോൺ കഴിഞ്ഞ ദിവസം 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു. പാലം അടച്ചിടുമെന്ന റെയിൽവേയുടെ ഭീഷണിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.