ദേശീയപാതക്കായി വീണ്ടും കുടിയൊഴിപ്പിക്കൽ നീക്കം; ചേരാനല്ലൂരിൽ സർവേ തടഞ്ഞു
text_fieldsകൊച്ചി: ദേശീയപാതയിൽ ഭൂമിയേറ്റെടുപ്പ് സർവേക്കെത്തിയ അമ്പതോളം വരുന്ന ഉദ്യോഗസ്ഥ സംഘത്തിനെതിരെ ചേരാനല്ലൂരിൽ പ്രതിഷേധം. രണ്ടാമതും കുടിയൊഴിപ്പിക്കൽ ഭീഷണിയിലായ കുടുംബങ്ങളാണ് ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ രംഗത്തിറങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും 60 വയസ്സിനുമേൽ പ്രായമുള്ളവരെയും സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയും പ്രകടനമായെത്തി സർേവ തടഞ്ഞു.
പൊലീസ് സംരക്ഷണത്തിലാണ് പിന്നീട് സർവേ തുടർന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ അന്തിയുറങ്ങുന്ന വീടുകളും സ്ഥാപനങ്ങളും കൂടി കുടിയൊഴിപ്പിക്കുന്ന മനുഷ്യത്വവിരുദ്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. നിർദിഷ്ട നാലുവരിപ്പാതക്ക് പകരം പത്തുവരി പാതയുടെ സൗകര്യം ലഭിക്കുന്ന എലിവേറ്റഡ് ഹൈവേ നിർദേശം അംഗീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാട് ബി.ഒ.ടി കൊള്ളക്കും അഴിമതിക്കും വേണ്ടിയാണെന്ന് നേതാക്കൾ പറഞ്ഞു. സർക്കാർ ഏകപക്ഷീയമായി ഭൂമിയേറ്റെടുപ്പ് നടപടി തുടർന്നാലും വിട്ടുനൽകില്ലെന്ന് സമരക്കാർ പ്രതിജ്ഞ ചെയ്തു. ജാഫർ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. വി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.
ഹാഷിം ചേന്നാമ്പിള്ളി, എ.ബി. നിയാസ്, മുഹമ്മദ് അസ്ലം, എൻ.വി. ഷിഹാബ്, കെ.എസ്. സക്കരിയ്യ, ചന്ദ്രശേഖരൻ കെ.ഡി. ലോറൻസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.