വികസന പ്രവർത്തനങ്ങളിലെ മികവ്; സംസ്ഥാനത്തെ പഞ്ചായത്ത് ലേണിങ് സെന്ററായി കുന്നുകര
text_fieldsകുന്നുകര: വികസന പ്രവർത്തനങ്ങളിലെ മികവിനെ അടിസ്ഥാനമാക്കി കുന്നുകര പഞ്ചായത്തിനെ പഞ്ചായത്ത് ലേണിങ് സെന്ററായി (പി.എൽ.സി) തെരഞ്ഞെടുത്തു.
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 20 പഞ്ചായത്തുകളെയും രണ്ടാം ഘട്ടം 50 പഞ്ചായത്തുകളെയുമാണ് ലേണിങ് സെന്ററായി തെരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിലാണ് കുന്നുകര സ്ഥാനം പിടിച്ചത്. വിവിധ തലങ്ങളിൽ ലഭിച്ച അവാർഡുകളുടെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ശ്രദ്ധ നേടിയ പഞ്ചായത്തുകളെയാണ് പി.എൽ.സിയായി തെരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനാണ് (കില) മികവുറ്റ പഞ്ചായത്തുകളെ കണ്ടെത്തുന്നത്.
മറ്റ് പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50ഓളം അംഗങ്ങളാണ് പരിശീലനത്തിന് വിവിധ ഘട്ടങ്ങളിൽ കുന്നുകരയിലെത്തുക. സെന്റർ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സംഘാടക സമിതി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, അംഗങ്ങളായ സിജി വർഗീസ്, ഷിബി പുതുശ്ശേരി, കവിത ബാബു, മിനി പോളി, യദു കൃഷ്ണൻ, പി.ജി ഉണ്ണികൃഷ്ണൻ, വി.ബി. ഷഫീക്ക്, ജിജി സൈമൺ, ബീന ജോസ്, രമ്യ സുനിൽ, സുധ വിജയൻ, എ.ബി മനോഹരൻ, പി.ഡി ജെയ്സൻ തുടങ്ങിയവർ സംസാരിച്ചു. പി.എൽ.സി കോഓഡിനേറ്ററായി എം.എ. സുധീറിനെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.