നവതിനിറവിലും നാടിനൊപ്പം നടന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ
text_fieldsകൊച്ചി: ജസ്റ്റിസ് പി.െക. ഷംസുദ്ദീന് എറണാകുളത്തിനും കേരളത്തിനും മറ്റൊരു പരിചയപ്പെടുത്തൽ ആവശ്യമില്ല. നാടിെൻറ നന്മക്കും ക്ഷേമത്തിനുമായി യുവത്വത്തിെൻറ ചുറുചുറുക്കോടെ ഓടിനടക്കുകയാണ് 90െൻറ നിറവിലും ഇദ്ദേഹം. വ്യാഴാഴ്ച നവതി ആഘോഷിച്ചപ്പോഴും അദ്ദേഹത്തിെൻറ മനസ്സിൽ ചെയ്തുതീർക്കാനുള്ള ഉത്തരവാദിത്തങ്ങളും താൻ നയിക്കുന്ന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും തന്നെയായിരുന്നു.
കൊച്ചിൻ കാൻസർ സെൻറർ, എറണാകുളം മെഡിക്കൽ കോളജ് എന്നിവയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറ് സാരഥി, േകരള മദ്യനിരോധന സമിതി ട്രഷറർ, കൊച്ചി ഗാന്ധിഭവൻ കമ്മിറ്റി പ്രസിഡൻറ്, കേരള മുസ്ലിം എജുക്കേഷനൽ അസോ. പ്രസിഡൻറ്, കൊച്ചിൻ ഫ്രൈഡേ ക്ലബ് സ്ഥാപക പ്രസിഡൻറ് തുടങ്ങി എണ്ണമറ്റ പ്രസ്ഥാനങ്ങളുടെ അമരക്കാരനാണ്.
നേതൃനിരയിൽനിന്നല്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ വേറെയുമുണ്ട്. 1986 മുതൽ 1993 വരെ കേരള ഹൈകോടതിയിലെ സ്ഥിരം ജഡ്ജിയായി പ്രവർത്തിച്ച ഷംസുദ്ദീൻ ഒട്ടേറെ ജനകീയ വിധികൾ പുറപ്പെടുവിച്ചു. 1998 വരെ സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര സമിതി പ്രസിഡൻറായും കാലിക്കറ്റ് സർവകലാശാല നിയമപഠന വകുപ്പ് അംഗമായുമെല്ലാം പ്രവർത്തിച്ചു. വിരമിച്ചതിനുശേഷവും മദ്യവിരുദ്ധ, ഹർത്താൽ വിരുദ്ധ, ഗാന്ധിയൻ ആശയങ്ങൾക്കായി പ്രവർത്തിക്കാനും മതസൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹം എന്നും ജനങ്ങൾക്കിടയിലുണ്ട്.
ജസ്റ്റിസ് പി.കെ. ഷംസുദ്ദീനും പ്രഫ. എം.കെ. സാനുവുമുൾെപ്പടെയുള്ളവർ കാൻസർ സെൻററിനായി മനുഷ്യാവകാശ കമീഷനെ വരെ സമീപിച്ചിട്ടുണ്ട്. ലോക്ഡൗണിനെത്തെുടർന്ന് ഒരു വർഷത്തോളമായി പ്രവർത്തനം നിലച്ച കൊച്ചിൻ കാൻസർ സെൻറർ പുനരാരംഭിക്കുന്നതിന് ഇദ്ദേഹത്തിേൻറതുൾപ്പടെ അക്ഷീണപരിശ്രമമുണ്ടായിരുന്നു. സെൻററിലെ ഓപറേഷൻ തിയറ്റർ വിട്ടുകിട്ടുന്നതിനായും അദ്ദേഹം പ്രവർത്തിച്ചു.
നിറഞ്ഞ ചിരിയും ശാന്ത-സൗമ്യമായ സംസാരവുമാണ് പി.കെ. ഷംസുദ്ദീെൻറ മുഖമുദ്ര. ജനകീയ ഇടപെടലും പ്രവർത്തനങ്ങളുമായി ഊർജസ്വലമായി മുന്നോട്ടുപോകാനാണ് നവതിവേളയിലും അദ്ദേഹത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.