മസ്ജിദ് പരിസരത്ത് സാമൂഹികവിരുദ്ധ ആക്രമണം
text_fieldsകളമശ്ശേരി: മസ്ജിദിെൻറ ഗേറ്റ് ചാടിക്കടന്ന സാമൂഹികവിരുദ്ധൻ ഉപകരണം നശിപ്പിക്കുകയും ചില്ല് തകർക്കുകയും ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കൽ കോളജിനു സമീപം ഐ.സി.ആർ.എ മസ്ജിദിൽ കയറിയ സാമൂഹിക വിരുദ്ധനാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച പുലർച്ച 12നും നാലിനും മേധ്യയാണ് അക്രമി മസ്ജിദിനകത്തു കയറിയത്.
പ്രധാന ഗേറ്റ് ചാടിക്കയറിയ ഇയാൾ ആദ്യം പൊതുജനങ്ങൾക്ക് പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ഉപകരണത്തിന് കേടുപാട് വരുത്തി. തുടർന്ന് അംഗശുദ്ധി വരുത്തുന്ന പൈപ്പുകൾ തുറന്നിടുകയും സ്ഥലങ്ങൾ വൃത്തിഹീനമാക്കുകയും ചെയ്തു. ഇടക്ക് മസ്ജിദിെൻറ പ്രധാന കവാടത്തിനുമുന്നിൽ കിടന്നുറങ്ങുകയും തുടർന്ന് പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന മെഡിക്കൽ കോളജിൽ സർവിസ് നടത്തി വരുന്ന ആംബുലൻസിെൻറ ചില്ല് കല്ലുപയോഗിച്ച് തകർക്കുകയും ചെയ്തു. സംഭവത്തിൽ പള്ളിപരിപാലന സമിതി പ്രസിഡൻറ് ഇസ്മായിൽ കങ്ങരപ്പടി കളമശ്ശേരി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.