കാൻസർ സെന്റർ ഡയറക്ടർ നിയമനം; മുഖ്യമന്ത്രി ഇടപെടുന്നു
text_fieldsകൊച്ചി: ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന കൊച്ചിൻ കാൻസർ റിസർച് സെൻറർ (സി.സി.ആർ.സി) ഡയറക്ടറുടെ നിയമന വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറ് നൽകിയ നിവേദനത്തെതുടർന്നാണ് നടപടി. നിയമനവുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുകയും ഉചിത നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അടിയന്തരമായി സെൻറർ ഡയറക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കൽ കോളജ്, കാൻസർ സെൻറർ എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സെൻറർ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിയമനവും അത്യാധുനിക ഉപകരണങ്ങളും മറ്റും എത്തിക്കേണ്ടതുള്ളതിനാൽ ഇതിനെല്ലാം ഏകോപനം നിർവഹിക്കാൻ ഡയറക്ടർ കൂടിയേ തീരൂവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.