Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅധികൃതർക്ക് നിസ്സംഗത; ...

അധികൃതർക്ക് നിസ്സംഗത; അപകടക്കെണിയായി ദേശീയപാത

text_fields
bookmark_border
Kochi-Dhanushkoti national highway,
cancel
camera_alt

ശാ​സ്താം​മു​ക​ളി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​ച്ച കാ​ന​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട

വാ​ഹ​നം പ​തി​ച്ച​പ്പോ​ൾ (അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചി​രു​ന്നു)

കൊ​ച്ചി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ കു​ണ്ട​ന്നൂ​ർ മു​ത​ൽ മൂ​ന്നാ​ർ​വ​രെ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ​മാ​ണ് പ്രാ​രം​ഭ​ഘ​ട്ട​മാ​യ തി​രു​വാ​ങ്കു​ളം മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി തീ​ർ​ക്കു​ന്ന​ത്. കാ​ന നി​ർ​മാ​ണം ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ്. മ​ഴ‍യാ​രം​ഭി​ച്ച​തോ​ടെ റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ഴി​ച്ച ഈ ​കാ​ന​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. മ​തി​യാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ അ​പ​ക​ട സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​ത​ന്നെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

തി​രു​വാ​ങ്കു​ളം മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ഗ​താ​ഗ​ത ത​ട​സ്സ​മ​ട​ക്കം പ​തി​വാ​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​മി​ത​വേ​ഗ​ത്തി​ലും അ​മി​ത​ഭാ​രം ക​യ​റ്റി​യും വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​താ​യ പ​രാ​തി​ക​ൾ നേ​ര​ത്തേ​യു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ​ട​ക്കം കു​റ​വാ​യ​താ​ണ് കാ​ര​ണം. ഇ​ത്ത​രം പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ശാ​സ്ത്രീ​യ കാ​ന നി​ർ​മാ​ണം.

അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തി കാ​ല​വ​ർ​ഷം

വേ​ന​ൽ​മ​ഴ സ​ജീ​വ​മാ​യ​തോ​ടെ പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ട​ഭീ​തി ഇ​ര​ട്ടി​ക്കു​ക​യാ​ണ്. കു​ഴി​ച്ചി​ട്ട കാ​ന​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​താ​ണ് ഇ​തി​ന് കാ​ര​ണം. ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്. പു​ത്ത​ൻ​കു​രി​ശ്, വ​രി​ക്കോ​ലി, മാ​മ​ല, കോ​ല​ഞ്ചേ​രി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്. ഈ ​സ​മ‍യ​ത്ത് റോ​ഡും കാ​ന​യും തി​രി​ച്ച​റി​യാ​തെ​വ​രു​ന്ന​ത് പ​തി​വാ​ണ്. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തി കാ​ന​യി​ൽ വീ​ഴു​മെ​ന്നു​ള്ള ആ​ശ​ങ്ക പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും നാ​ട്ടു​കാ​ർ റോ​ഡി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. നി​ർ​മാ​ണം ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ​ത​ന്നെ ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ അ​ധി​കൃ​ത​രു​ടെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും വേ​ണ്ട​ത്ര ഗൗ​ര​വം കൊ​ടു​ത്തി​ല്ല.

മ​ര​ണ​ക്കെ​ണി​യാ​യി കാ​ന​ക​ൾ

ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 186 കി​ലോ​മീ​റ്റ​റി​ലാ​ണ് കാ​ന​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ത്ത് റോ​ഡ​രി​കു​ക​ൾ ചേ​ർ​ത്ത് കാ​ന നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഇ​പ്പോ​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് കാ​ന കീ​റു​ന്ന​തെ​ന്ന​തി​നാ​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള റോ​ഡി​ന് വീ​തി​കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. 14 മീ​റ്റ​റാ​ണ് പാ​ത​യു​ടെ ഒ​ദ്യോ​ഗി​ക വീ​തി​യെ​ങ്കി​ലും കാ​ന നി​ർ​മാ​ണ​മാ​രം​ഭി​ച്ച​തോ​ടെ ചി​ല​യി​ട​ങ്ങ​ളി​ല​ത് 10 മീ​റ്റ​റാ​യി ചു​രു​ങ്ങി​യി​ട്ടു​മു​ണ്ട്.

തി​രു​വാ​ങ്കു​ളം മു​ത​ൽ ക​ടാ​തി വ​രെ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തു​ന്ന​തും ഇ​ത്ത​രം അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ്. മ​തി​യാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ക​ട്ടെ വാ​ഹ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യു​മി​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കാ​ന​യി​ൽ വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഒ​രാ​ഴ്ച​മു​മ്പ് രാ​ത്രി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​ന​യി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ഴും ഒ​രു​വി​ധ സു​ര​ക്ഷ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi-Dhanushkoti national highway
News Summary - Kochi-Dhanushkoti national road is becoming dangerous.
Next Story