ചോർന്നൊലിച്ച് ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറി
text_fieldsഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി ബസ് സ്റ്റാൻറിനോട് ചേർന്നുള്ള നഗരസഭയുടേയും കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടേയും കെട്ടിടത്തിലെ ശുചിമുറി ടാങ്ക് ചോർന്നൊലിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നു. ഇന്ത്യ ടൂറിസം ഓഫിസ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, ഹോട്ടൽ, ഡോർമെറ്ററി, ടാറ്റു സെൻറർ ഉൾപെടെയുള്ള സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ശുചിമുറി ടാങ്ക് ചോർന്നുള്ള മലിനജലം പ്രവേശന കവാടത്തോട് ചേർന്ന് കെട്ടിക്കിടക്കുകയാണ്. ദുർഗന്ധവും കൊതുക് ശല്യവുമുണ്ട്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോർട്ട്കൊച്ചിയിൽ നിരവധി സഞ്ചാരികളാണ് എത്തുന്നത്. സമീപത്ത് തന്നെ ഓട്ടോ സ്റ്റാന്റും പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെല്ലാം ശുചിമുറി ടാങ്ക് ചോർന്നൊലിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഓട്ടോ തൊഴിലാളികൾ ഉൾപെടെ നിരവധി തവണ ബന്ധപെട്ടവരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല. സാംക്രമിക രോഗങ്ങൾ പടരുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അടിയന്തിരമായി ശുചിമുറി ടാങ്ക് ചോർന്നൊലിക്കുന്നത് തടയാൻ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ദുരിതം ഒഴിയാതെ മുണ്ടംവേലിയിലെ പി ആൻഡ് ടി കോളനി നിവാസികൾ; താമസക്കാരുടെ അവസ്ഥ ശോചനീയം
കൊച്ചി: മുണ്ടംവേലിയിൽ പുനരധിവസിപ്പിച്ച പി ആൻഡ് ടി കോളനിനിവാസികളുടെ ദുരിതം ഒഴിയുന്നില്ല. കോർപറേഷൻ ഡിവിഷൻ 63ൽ സ്ഥിതി ചെയ്തിരുന്ന പി ആൻഡ് ടി കോളനി കൊച്ചി മുണ്ടംവേലി പ്രദേശത്തേക്ക് മാറ്റി പാർപ്പിച്ചിട്ട് ഒരു മാസം തികയുന്നതേ ഉള്ളു. രണ്ടു ബ്ലോക്ക്കളിലായി 74 കുടുംബങ്ങളെ ആണ് പുനരധിസിപ്പിച്ചിരുന്നത്. നിലവിലെ താമസക്കാരുടെ അവസ്ഥ ശോചനീയമാണ്.
മലിനജലം ഒഴുക്കി കളയാനായി നിലവിൽ അവിടെ ഡ്രൈനേജ് സംവിധാനങ്ങൾ ഇല്ല എന്നതിനാൽ നിലവിലെ ഒരു സംപ് ടാങ്കിൽ ശേഖരിക്കപ്പെടുകയാണ്. ഈ ടാങ്കിൽ കൊതുക് മുട്ടയിട്ട് പെരുകിയിരിക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാവുന്നു. ഓരോ ശുചിമുറികളിലെയും ശേഖരണ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്.
ആദ്യ ബ്ലോക്കിലെ പ്രധാന സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ അവസ്ഥയിലാണ്, രണ്ടാം ബ്ലോക്കിന്റെ പ്രധാന സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് മാലിന്യങ്ങൽ ഒഴുകി ദുർഗന്ധം വമിക്കുന്നുവെന്നും സ്ഥലം സന്ദർശിച്ച ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ചുറ്റുമതിൽ നിർമാണം പൂർത്തിയാകത്തനിനാൽ തെരുവ് നായകളുടെ ശല്യമുൾപ്പടെ രൂക്ഷമാണ്.
രണ്ടു ബ്ലോക്ക്കളിലായി ആറു ഓവർ ഹെഡ് ടാങ്കുകളിലായാണ് ശുദ്ധജലം ശേഖരിക്കുന്നത്. മോട്ടോർ ഉപയോഗിച്ച് താഴെ ടാങ്കിൽനിന്ന് പമ്പ് ചെയ്യുന്ന ജലം സുരക്ഷിതമായി സംരക്ഷിക്കാൻ ഓവർ ഹെഡ് ടാങ്കുകൾക്ക് അടപ്പില്ലാത്ത അവസ്ഥയാണ്.
ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ ഈ അലംഭാവം ഡെവലപ്മെന്റ് ഏജൻസിക്ക് ചേർന്നതല്ല എന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കൃത്യമായി നിർമാണം നടത്താതിരുന്ന കരാർ കമ്പനിക്കെതിരെയും നടപടി എടുക്കണമെന്നും ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ളക്ക് നൽകിയ നിവേദനത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.