കോവിഡ് വിവരങ്ങൾ മറച്ചുവെച്ചെന്ന്; ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം
text_fieldsമൂവാറ്റുപുഴ: കോവിഡ് സ്ഥിരീകരിക്കുന്നവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മറച്ചുവെക്കുന്നതായി പരാതി.
നഗരസഭയിലെ അഞ്ചാം വാർഡിൽ കോവിഡ‍് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് മറച്ചുെവെച്ചന്നും ഇവരുടെ സമ്പർക്ക പട്ടിക പോലും തയാറാക്കിയില്ലെന്നും ആരോപിച്ച് വാർഡ് അംഗം സുമി ഷാ നൗഷാദാണ് രംഗത്തെത്തിയത്. എട്ടുദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളുടെ വിവരം കൗൺസിലറെയും വാർഡിലെ ആശാ വർക്കറെയും അറിയിച്ചിെല്ലന്നാണ് ആരോപണം.
ഇവരുടെ അയൽവാസികളിൽ ചിലർ കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
കോവിഡ് ബാധിതെൻറ കുടുംബാംഗങ്ങൾ കടകളിലും മറ്റും പോകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പരാതിയുമായി എത്തിയത്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളോട് അന്വേഷിച്ചപ്പോൾ രോഗം സ്ഥിരീകരിച്ച വിവരം തൽക്കാലം പുറത്തു പറയേണ്ടതില്ലെന്ന് ജനറൽ ആശുപത്രിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതുകൊണ്ടാണ് മറച്ചുെവച്ചതെന്ന് കുടുംബാംഗം പറഞ്ഞതായി കൗൺസിലർ പറഞ്ഞു.
ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.