Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയു.ഡി.എഫ് ധർണ ഇന്ന്

യു.ഡി.എഫ് ധർണ ഇന്ന്

text_fields
bookmark_border
തൊടുപുഴ : നഗരസഭ പ്രദേശത്ത് വാക്സിനേഷൻ സൻെററുകൾ പുനസ്​ഥാപിക്കണമെന്നാവശ്യപ്പെട്ട്​ നവംബർ 9ന്​ രാവിലെ 12 ന്​ നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ മുനിസിപ്പൽ ഓഫിസിന്​ മുന്നിൽ ധർണ നടത്തും. തൊടുപുഴ നഗരത്തിൽ നാല്​ വാക്സിനേഷൻ സൻെററുകൾ പ്രവർത്തിച്ചിരുന്നെങ്കിലും പലഘട്ടങ്ങളിലായി അവയെല്ലാം അടച്ചു പൂട്ടി. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന ജനങ്ങൾക്കു വാക്സിനേഷൻ സ്വീകരിക്കാൻ ഇപ്പോൾ ഒരു സൻെറർ പോലും ഇല്ല. അയൽ പഞ്ചായത്തുകളിൽ വാക്സിനേഷൻ ഉണ്ടോ എന്നന്വേഷിച്ച് അവിടെയെത്തി വാക്സിൻ സ്വീകരിക്കേണ്ട ഗതികേടിലാണ്. തൊടുപുഴയിൽ വാക്സിനേഷൻ സൻെററുകൾ പൂട്ടിയത് നിരുത്തരവാദിത്തപരവും പ്രതിഷേധാർഹവുമാണെന്ന്​ കൗൺസിലർമാർ കുറ്റപ്പെടുത്തി. മാസ്​റ്റർ പ്ലാനി​ൻെറ മലയാളം കോപ്പി ലഭ്യമാക്കണം- കേരള ​കോൺഗ്രസ്​ തൊടുപുഴ : മുനിസിപ്പാലിറ്റിയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാസ്​റ്റർ പ്ലാനി​ൻെറ മലയാളം കോപ്പി ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ്​ മുനിസിപ്പൽ മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. മലയാളം കോപ്പി ലഭ്യമാകുന്നതുവരെ കരട് പ്രസിദ്ധീകരണത്തിന് മേലുള്ള പരാതി കൊടുക്കുന്നതിനുള്ള തീയതി നീട്ടി വെക്കണം. മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നതുവരെ പദ്ധതി മരവിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്​ ഫിലിപ്പ് ചേരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. മാത്യു തോട്ടുങ്കൽ, കെ.കെ.ജോസഫ്, മനോഹർ നടുവിലേടത്ത്, എ.എസ്​. ജയൻ, എം.കെ. ചന്ദ്രൻ മലേപ്പറമ്പിൽ, പാപ്പച്ചൻ ആനച്ചാലിൽ, പാപ്പച്ചൻ ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story