Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയിൽ...

ഇടുക്കിയിൽ പാട്ടകൃഷിയുടെ മറവിൽ ആദിവാസി ഭൂമി കൈക്കലാക്കാൻ നീക്കം

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിൽ ആദിവാസികൾക്ക്​ സർക്കാർ അനുവദിച്ച ഭൂമി പാട്ടകൃഷിയുടെ മറവിൽ കൈക്കലാക്കാൻ പുറത്തുനിന്നുള്ളവരുടെ നീക്കം. ആദിവാസി വിഭാഗങ്ങൾ വർഷങ്ങളായി താമസിച്ച്​ കൃഷി ചെയ്​തുവരുന്ന ഭൂമി പൊലീസിലെയും രാഷ്​ട്രീയത്തിലെയും സ്വാധീനമുപയോഗിച്ച്​ നിയമവിരുദ്ധമായി പാട്ടത്തിനെടുക്കുകയും പിന്നീട്​ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങളിലൂടെയും കൈക്കലാക്കുകയുമാണ്​ രീതി. ഒരുഭാഗത്ത്​ ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കു​േമ്പാൾതന്നെ മറുവശത്ത്​ ആദിവാസികളെ ചൂഷണം ചെയ്യുന്നത്​ തുടരുകയാണ്​. ദേവികുളം താലൂക്കിൽ മന്നാംങ്കണ്ടം വില്ലേജിൽ തലമാലി, പെട്ടിമുടി, കുതിരയള, കൊരങ്ങാട്ടി തുടങ്ങിയ ആദിവാസി കോളനികളിൽ താമസിക്കുന്ന മന്നാൻ, ഉള്ളാടൻ, മലഅരയൻ വിഭാഗക്കാർക്ക് 2010ലാണ്​ വനം വകുപ്പ് ഭൂമി അളന്ന് തിരിച്ച് കൊടുത്തത്​. എന്നാൽ, മറ്റ്​ വിഭാഗങ്ങളിൽപ്പെട്ടവർ ഇൗ ഭൂമിയിൽ വ്യാപകമായി പാട്ടം എന്ന പേരിൽ കൃഷി ചെയ്തുവരുന്നു. ഇത്​ 1999ലെ 'കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്​ഥാപനവും നിയമ'ത്തിന്​ വിരുദ്ധമാണ്​. വനം, റവന്യൂ, ആദിവാസി വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ്​ ഇത്​. ഇൗ ഭൂമിയിൽ ആദിവാസികൾക്കൊപ്പം ഇതര സമൂഹത്തിൽപ്പെട്ടവരും കൃഷി ചെയ്​തുവരുന്നതായി മൂന്നാർ ഡിവിഷനൽ ഫോറസ്​റ്റ്​ ഒാഫിസ്​ അധികൃതർതന്നെ വിവരാവകാശ മറുപടിയിൽ സമ്മതിച്ചിട്ടുണ്ട്​. എന്നാൽ, ഇത്തരക്കാരുടെ കൃത്യമായ കണക്ക്​ കൈവശമില്ലെന്നാണ്​ മറുപടി. പെട്ടിമുടി ​കോളനിയിൽമാത്രം പുറത്തുനിന്നുള്ള 19 കുടുംബങ്ങൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇവർക്കെതിരെ വകുപ്പുതലത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി ഇല്ലെന്നാണ്​ നടപടി എടുക്കാത്തതിന്​ അധികൃതർ പറയുന്ന ന്യായം. അതേസമയം, ആദിവാസികളുടെ ഭൂമി ഇതര വിഭാഗക്കാർ പാട്ടത്തിനെടുത്തും അനധികൃതമായി കൈയേറിയും കൃഷി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ്​ ഇത്​സംബന്ധിച്ച ചോദ്യത്തിന്​ റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ ജൂലൈയിൽ നിയമസഭയിൽ നൽകിയ മറുപടി. നിലവിൽ പരാതികളില്ലെന്നും കൈയേറ്റം കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്​തമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story