Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 11:58 PM GMT Updated On
date_range 9 May 2022 11:58 PM GMTരാജകുമാരി സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു
text_fieldsbookmark_border
അടിമാലി: രാജകുമാരി സർവിസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി അധികാരമേറ്റു. മുൻ വർഷങ്ങളിൽ കോൺഗ്രസ് പ്രതിനിധി പ്രസിഡന്‍റും കേരള കോൺഗ്രസ് എം പ്രതിനിധി വൈസ് പ്രസിഡന്‍റുമായിട്ടായിരുന്നു ഭരണം. ഇത്തവണ കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് മാറിയാണ് മത്സരിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ കൂട്ടി മത്സരിച്ച യു.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിച്ചു. പ്രസിഡന്‍റായി കോൺഗ്രസിലെ ബോസ് പുത്തയത്ത്, വൈസ് പ്രസിഡന്‍റായി കേരള കോൺഗ്രസിലെ. പി.പി. ജോയി എന്നിവരെയാണ് തെരഞ്ഞെടുത്തത്. അനുമോദന സമ്മേളനത്തിൽ മുൻ പ്രസിഡന്‍റ് പി.ആർ. സദാശിവൻ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ, കൺവീനർ ബെന്നി തുണ്ടത്തിൽ, എം.പി. ജോസ്, സിബി, ജയിംസ് തെങ്ങുംകുടി, കൊച്ചുത്രേസ്യ പൗലോസ്, ടി.എം. ബാപ്പുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story