കൃഷിയെ സ്നേഹിച്ച ജോർജ് സാർ ഓർമയായി...
text_fieldsതൊടുപുഴ: സർവിസിൽനിന്ന് വിരമിച്ചിട്ടും കൃഷിയെയും കർഷകരെയും സ്നേഹിച്ച ജോർജ് സാർ ഓർമയായി. കഴിഞ്ഞദിവസം നിര്യാതനായ റിട്ട. കൃഷി ഡെപ്പ്യൂട്ടി ഡയറക്ടർ തൊടുപുഴ വലിയപരയ്ക്കാട്ട് തങ്കച്ചൻ എന്ന വി.ജെ.ജോർജ് ഇടുക്കി ജില്ലയിലെ കർഷകർക്ക് സുപരിചിതനാണ്. 84ാം വയസ്സിൽ മരിക്കുമ്പോഴും കർഷകർക്ക് തേൻ കൃഷിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനുള്ള പ്രവർത്തനത്തിലായിരുന്നു. സർക്കാർ സർവിസിൽനിന്ന് വിരമിച്ചശേഷവും കാർഷിക മേഖലയുടെ വളർച്ചക്കായി പ്രവർത്തിച്ചു.
തെൻറ ഔദ്യോഗിക ജീവിത കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു ജോര്‍ജ് സാര്‍. തെൻറ അറിവിെൻറ പരിമിതികള്‍ക്കുള്ളില്‍നിന്ന് തന്നെ സമീപിക്കുന്ന കൃഷിക്കാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ഉപദേശം നല്കുന്നതില് ഇദ്ദേഹം പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. ഏകകൃഷി സമ്പ്രദായത്തെക്കാള്‍ എപ്പോഴും ബഹുവിള കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു താല്പര്യം.
അതിനു കാരണമായി ജോര്‍ജ് സാര്‍ പറയുന്നത് ചില വിളകള്‍ക്ക് വില കുറഞ്ഞാലും മറ്റ് വിളകള്‍ക്ക് വില ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ കൃഷി ഒരിക്കലും നഷ്ടമാകില്ലെന്നതാണ്. ഔദ്യോഗിക ജീവിതത്തിനു ശേഷം ഗാന്ധിജി സ്റ്റഡി സെൻററില്‍ 16വര്‍ഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ സെൻററിെൻറ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ച് കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു.
ജൈവഗ്രാമം, തെങ്ങുകയറ്റ പരിശീലന പരിപാടി, തേനീച്ച വളര്‍ത്തല്‍, മത്സ്യകൃഷി, നാളികേര സ്വാശ്രയ സംഘങ്ങള്‍ രൂപവത്കരിക്കല്‍ എന്നീ മേഖലകളില്‍ വളരെയേറെ ശ്രദ്ധ പതിപ്പിച്ചു.കൃഷിയെ നെഞ്ചിലേറ്റി ജീവിച്ച ഒരു നല്ല കർഷകനെയും മികച്ച കൃഷിവിദഗ്ധനെയുമാണ് നഷ്ടമായത്.
സംസ്കാരം തൊടുപുഴ തെനംകുന്നു പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: പിണ്ണാക്കനാട് വെള്ളുകുന്നേൽ (ഊർപ്പനോലിൽ)കുടുംബാംഗം ലീലാമ്മ. അഡ്വ. ജോസഫ് ജോർജ് (റെജി, തൊടുപുഴ), റീന ലാൽ തോപ്പിൽ കാളിയാർ,സജി ജോർജ് (കുന്നോന്നി), ജീമോൾ ബിജോ (ചിറയാത്ത് കദളിക്കാട് )എന്നിവർ മക്കളാണ്.
ആൻസി അഗസ്റ്റിൻ (തെങ്ങംപിള്ളിൽ,കുര്യനാട് ),ലാൽ ടി.ജോർജ് ( തോപ്പിൽ. കാളിയാർ, ജോയൻറ് ഡയറക്ടർ അഗ്രികൾച്ചർ തിരുവനന്തപുരം).ദീപ മാത്യൂ (മാതേക്കൽ ആരക്കുഴ). ബിജോ (ചിറയാത്ത് കദളിക്കാട് മാനേജർ ടെറാകോൺ കരിങ്കുന്നം)എന്നിവർ മരുമക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.