ഇടുക്കി അണക്കെട്ട് തുറന്നത് ആറാം തവണ
text_fieldsതൊടുപുഴ: ജലനിരപ്പ് പൂർണ സംഭരണശേഷിയിലേക്ക് എത്തിയതിനെത്തുടർന്ന് ഇടുക്കി അണക്കെട്ട് ആറാം തവണയും തുറന്നു. കനത്ത മഴയെത്തുടർന്ന് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഞായറാഴ്ച ഉച്ചക്ക് അണക്കെട്ടിെൻറ മൂന്നാമത്തെ ഷട്ടർ 40 സെ.മീ. ഉയർത്താൻ തീരുമാനിച്ചത്.
1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ആഗസ്റ്റ് ഒമ്പത്, 2018 ഒക്ടോബർ ആറ് , 2021 ഒക്ടോബർ 19 തീയതികളിലാണ് ഇതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്.
1981 ഒക്ടോബർ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറും 15 ദിവസം തുറന്നുവെച്ചു.
1992 ഒക്ടോബർ 12 ന് അഞ്ച് ദിവസം തുറന്നു. 26 വർഷത്തിന് ശേഷം പ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ് മൂന്നാമത് തുറന്നത്. സെപ്റ്റംബർ ഏഴ് വരെ 29 ദിവസം ഷട്ടറുകൾ 70 സെ.മീ. തുറന്നുവെച്ചു. 15 മിനിറ്റ്കൊണ്ട് 50 സെ.മീ. ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്കൊഴുക്കി. ചെറുതോണിയാറിേലക്ക് വെള്ളം ഇരച്ചെത്തിയതോടെ ആദ്യം പാലവും തുടർന്ന് ചെറുതോണി ടൗണും വെള്ളത്തിലായി. 2018 ഒക്ടോബർ ആറിന് തുറന്നെങ്കിലും വെള്ളം ശാന്തമായൊഴുകി കടന്നുപോയി.
2021 ഒക്ടോബർ 19 ന് തുറന്ന മൂന്ന് ഷട്ടറിൽ രണ്ടെണ്ണം 22നും മൂന്നാമത്തേത് 27 നും അടച്ചു. മൂന്ന് ഷട്ടർ തുറന്നെങ്കിലും കൃത്യമായ മുന്നൊരുക്കവും ജാഗ്രതയും ഉണ്ടായിരുന്നതിനാൽ പെരിയാറിെൻറ കരകളിൽ ഒരു ആശങ്കയും ഒഴുകിവന്ന വെളളം ഉണ്ടാക്കിയില്ല. കുറച്ച് ജലം മാത്രം തുറന്നുവിടുന്ന സാഹചര്യത്തിൽ ആശങ്കയുടെ സാഹചര്യമില്ലെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.