കഴിഞ്ഞതവണ നമുക്ക് മോശം ഇമേജായിരുന്നു, പക്ഷേ പണി അറിയാമെന്ന് തെളിയിച്ചുകഴിഞ്ഞു -എം.എം. മണി
text_fieldsനെടുങ്കണ്ടം: 'കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ. അല്ലാതെ പിടിച്ച് വോട്ടുചെയ്യിക്കാന് പറ്റില്ലല്ലോ' -ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രതികരണമായി, ഉടുമ്പന്‍ചോലയിലെ ഇടത് സ്ഥാനാർഥി എം.എം. മണി പറഞ്ഞു. കഴിഞ്ഞതവണ നമുക്ക്്് മോശം ഇമേജായിരുന്നു. പക്ഷേ, നമുക്ക് പണി അറിയാമെന്ന് ഞാന്‍ തെളിയിച്ചുകഴിഞ്ഞു.
എല്ലാ വികസന കാര്യങ്ങളിലും ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞതവണ ജനങ്ങള്‍ക്ക് എന്നെ വേണ്ടനിലയില്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ വോട്ടര്‍മാര്‍ക്ക് എന്നെ നല്ലനിലയില്‍ മനസ്സിലായി. ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്തു. മുമ്പ് എം. ജിനദേവനും പിന്നീട് കെ.കെ. ജയചന്ദ്രനുമേ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ. അതിെൻറ തുടര്‍ച്ചയായി ആയിരക്കണക്കിന് കോടിയുടെ നിർമാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. തനിക്ക് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നും തൊടുപുഴ അടക്കം ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മണി പറഞ്ഞു.
മൂന്നാം അങ്കത്തിന് എം.എം. മണി
ഉടുമ്പന്‍ചോലയില്‍ മൂന്നാം അങ്കത്തിന് എം.എം. മണി ഗോദയിലിറങ്ങി. യു.ഡി.എഫില്‍ സീറ്റ് കോണ്‍ഗ്രസിനാണെങ്കിലും സ്ഥാനാർഥിയെ കണ്ടുപിടിക്കാന്‍ ചര്‍ച്ചകള്‍ തീര്‍ന്നിട്ടില്ല. കോണ്‍ഗ്രസില്‍ പടലപ്പിണക്കവും ഗ്രൂപ്പ് പോരും തീരാത്തതാണ് സ്ഥാനാർഥി നിർണയത്തിന് തടസ്സം. 1996ല്‍ ഇ.എം. ആഗസ്തി 4667 വോട്ടുകള്‍ക്ക് എം.എം. മണിയെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല.
2001ല്‍ സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രന് കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫനെ 8841 വോട്ടുകള്‍ക്കും 2006ല്‍ ഡി.ഐ.സിയിലെ ഇബ്രാഹീംകുട്ടി കല്ലാറിനെ 19648 വോട്ടുകള്‍ക്കും 2011ല്‍ കോൺഗ്രസിലെ ജോസി സെബാസ്റ്റിനെ 9833 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ 1109 വോട്ടിനാണ് കോണ്‍ഗ്രസിലെ സേനാപതി വേണുവിനെ എം.എം. മണി തോൽപിച്ചത്.
കോണ്‍ഗ്രസില്‍ ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാറും അഡ്വ. സേനാപതി വേണുവും മത്സരരംഗത്തുനിന്ന് പിന്മാറിയതായാണ് അറിവ്. കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി, തോമസ് രാജന്, മുന്‍ എം.എല്‍.എ ഇ.എം. ആഗസ്തി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്ക്കുന്നത്. 1996 മുതലുള്ള നാല് തെരഞ്ഞെടുപ്പുകളിൽ 96ല്‍ 2333 വോട്ടും 2001ല്‍ 3659 വോട്ടും 2006ല്‍ 4185 വോട്ടും 2011ല്‍ 3836 വോട്ടുമാണ് ബി.ജെ.പി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.