ഇനി ഞാനൊഴുകട്ടെ കാമ്പയിൻ; വീണ്ടെടുക്കുന്നത് 49 നീര്ച്ചാൽ
text_fieldsതൊടുപുഴ: ഹരിതകേരളം മിഷെൻറ 'വീണ്ടെടുക്കാം ജലശൃംഖലകള്‍' പദ്ധതിയിൽ നവീകരിച്ച് വീണ്ടെടുക്കുന്നത് 10 ഗ്രാമപഞ്ചായത്തുകളിലെ ചെറുതും വലുതുമായ 49 നീര്ച്ചാൽ. 'ഇനി ഞാനൊഴുകട്ടെ' കാമ്പയിെൻറ മൂന്നാംഘട്ട ജലസംരക്ഷണമെന്ന നിലയിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഈമാസം 12ന് ചോറ്റുപാറയില്‍ തുടക്കമിട്ട കാമ്പയിനിലൂടെ ഈ നീര്‍ച്ചാലുകളുടെ 58.45 കിലോമീറ്റര്‍ ഭാഗമാണ് വൃത്തിയാക്കി നവീകരിക്കുന്നത്. ആഴവും വീതിയും കൂട്ടി ഇരുവശങ്ങളും ജൈവമായി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിെൻറ ഭാഗമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ജലസേചന വകുപ്പിെൻറയും സഹകരണത്തോടെയാണ് കാമ്പയിൻ പുരോഗമിക്കുന്നത്. കൊന്നത്തടി പഞ്ചായത്തില്‍ ആറ്, മാങ്കുളത്ത് എട്ട്, കുമാരമംഗലത്ത് മൂന്ന്, മുട്ടത്ത്-മൂന്ന്, ഇടവെട്ടിയില്‍ പത്ത്, കരിങ്കുന്നത്ത് -അഞ്ച്, മണക്കാട്-രണ്ട് , പുറപ്പുഴയില്‍ -ഒമ്പത്, കൊക്കയാര്‍ രണ്ട് എന്നിങ്ങനെയാണ് നീര്‍ച്ചാലുകളെ പുനരുജ്ജീവിപ്പിക്കുന്നത്.
വീണ്ടെടുക്കുന്ന നീര്‍ച്ചാലുകള്‍
കൊന്നത്തടി പഞ്ചായത്തിലെ പന്നിയാര്‍കുട്ടി -മുതിരപ്പുഴയാര്‍, ചുരുളി മുനിയറ -വള്ളക്കടവ് തോട്, പണിക്കന്‍കുടി -പുല്ലുകണ്ടം തോട്, പനംകുട്ടി - കമ്പിളികണ്ടം തോട്, കോയിക്കപ്പടി -മേച്ചേരിപ്പടി തോട്, മാവിന്‍ചുവട് -കല്ലമാക്കല്‍ തോട്, മാങ്കുളത്ത് അമ്പാട് തോട്, താളുംകണ്ടംകുടി തോട്, കണ്ടത്തിക്കുടി തോട്, വിരിഞ്ഞപ്പാറ തോട്, കവിതക്കാട് തോട്, ശേവല്‍കുടി തോട്, കതിറോലില് തോട്, കാര്‍ഗില്‍ തോട്, കുമാരമംഗലത്ത് പന്തയ്ക്കല്‍ തോട്, വെട്ടിക്കുഴി പാടം തോട്, നെല്ലിക്കുഴി പാടം തോട്, മുട്ടം പഞ്ചായത്തിലെ പരപ്രാം തോട്, എള്ളുംപുറം കൈത്തോട്, തൊക്കൊമ്പ് ഭാഗം കൈത്തോട്, ഇടവെട്ടി പഞ്ചായത്തിലെ പാത്തുംപാറ തോട്, പ്രൈം റോസ് കൈത്തോട്, തലങ്ങത്തോട്, ചാലംകോട് തോട്, തറയില്‍പ്പടി തോട്, മലങ്കരകമ്പിപ്പാലം കൈത്തോട്, മലങ്കര നാടുകാണി കൈത്തോട്, പുല്‍പ്പറമ്പില്‍ കൈത്തോട്, നടയം കൈത്തോട്, മഞ്ഞമാക്കല് കൈത്തോട്, കരിങ്കുന്നം പഞ്ചായത്തിലെ തട്ടാരത്തട്ട പൊങ്ങപ്പുഴ, തോടിപ്ര തോട്, കരിങ്കുന്നം സ്കൂള്‍ തോട് മണക്കാട് പഞ്ചായത്തിലെ പുതുപ്പെരിയാരം -മണക്കാട് തോട്, മാറിക തോട്, പുറപ്പുഴയിലെ തട്ടായത്ത് തോട്, പാലത്തിനാല്‍ തോട്, ശാന്തിഗിരി ചേര്‍ക്കാപ്പുഴ, ഇരുടുതോട്, വഴിത്തല തോട്, മേല്‍പുറപ്പുഴ തോട്, അസുക്കണ്ടെ തോട്, കൊക്കയാറിലെ കറ്റിപ്ലാങ്ങാട് ഉമിത്തോട്, ആറാം കോട് തോട് എന്നീ നീര്‍ച്ചാലുകളാണ് വീണ്ടെടുക്കാം ജലശൃംഖലകളുടെ ഭാഗമായി നവീകരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ ചോറ്റുപാറ തോടിെൻറ അഞ്ച് കിലോമീറ്ററിെൻറ നവീകരണവും നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.