Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:13 AM GMT Updated On
date_range 2 May 2022 12:13 AM GMTഎം.വി. ദേവന്റേത് നാട് ശ്രദ്ധിച്ച വിമത ശബ്ദം -എം. മുകുന്ദൻ
text_fieldsbookmark_border
മാഹി: ഒരുകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിമതശബ്ദം എം.വി. ദേവന്റേതായിരുന്നുവെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ. കൂത്തുപറമ്പ് ഏഷ്യൻ ആർട്സ് സൻെററും കൊച്ചിയിലെ എം.വി. ദേവൻ ഫൗണ്ടേഷനും മലയാള കലാഗ്രാമവും ചേർന്ന് ചിത്രകാരൻ എം.വി. ദേവന്റെ സ്മരണയിൽ ദേവായനം ചിത്ര-ശിൽപ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരഥന്മാർപോലും മറയ്ക്കപ്പെടുന്ന കാലമാണിത്. മഹത്ത്വമാർന്ന വ്യക്തികളെ നിത്യമായി ഓർമിക്കുന്ന ജനസഞ്ചയം കൂടി നമുക്കുണ്ടാവണം. കാലമെത്ര കഴിഞ്ഞാലും ചിത്രമായി, ശിൽപമായി, വിമത ശബ്ദമായി ദേവൻ മാഷ് എവിടെയും നിറഞ്ഞുനിൽക്കുമെന്ന് മുകുന്ദൻ പറഞ്ഞു. ചിത്രകാരൻ പി. ഗോപിനാഥിന് ലഭിച്ച എം.വി. ദേവൻ സ്മാരക പുരസ്കാരം അദ്ദേഹത്തിന്റെ അഭാവത്തിൽ ബിനുരാജ് കലാപീഠത്തിന് എം. മുകുന്ദൻ സമ്മാനിച്ചു. പ്രമുഖ നാടൻ കലാ ഗവേഷകൻ കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ലളിതകല അക്കാദമി മുൻ സെക്രട്ടറി എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രമുഖ ചിത്രകാരൻമാരായ എൻ.കെ.പി. മുത്തുക്കോയ, ഡോ. എ.പി. ശ്രീധരൻ, ശാലിനി എം. ദേവൻ, ചാലക്കര പുരുഷു, ജമീല എം. ദേവൻ, പ്രശാന്ത് ഒളവിലം, എം. ഹരീന്ദ്രൻ, സുരേഷ് കൂത്തുപറമ്പ് എന്നിവർ സംസാരിച്ചു. രാജ്യത്തെ 150 പ്രശസ്ത ചിത്രകാരന്മാരുടെ ചിത്ര-ശിൽപ പ്രദർശനം 15 വരെ തുടരും. caption : എം. മുകുന്ദൻ ചിത്ര-ശിൽപ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story