ഇനിയെന്ന് പഠിക്കും നാം; മാസ്കില്ലാത്തവരിൽ നിന്ന് 10 ലക്ഷം പിഴ ഈടാക്കി
text_fieldsകണ്ണൂര്‍: കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലീസ് നടപടി കർശനമാക്കുന്നു. കണ്ണൂര്‍സിറ്റി പൊലീസ് പരിധികളില്‍ മാത്രം ഒരാഴ്ചക്കിടെ മാസ്ക് ധരിക്കാത്തവരിൽനിന്ന് 9,74,500 രൂപയാണ് പിഴയീടാക്കിയത്. ഏപ്രിൽ 15 മുതല്‍ 21 വരെയുള്ള കണക്കാണിത്. കൃത്യമായി മാസ്ക് ധരിക്കാത്തവർക്കെതിരെ ആകെ 1949 കേസുകളാണ് എടുത്തത്.
മാസ്കില്ലാത്തവർക്ക് 500 രൂപയാണ് പിഴയീടാക്കുന്നത്. പലരും പൊലീസിനെ കാണുേമ്പാൾ മാത്രമാണ് മാസ്ക് ശരിയായ രീതിയിൽ ധരിക്കുന്നത്. മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും ഒരുനാട് മുഴുവൻ ആവശ്യപ്പെടുേമ്പാഴും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 147 കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോവിഡ് ലംഘനങ്ങൾ തടയാൻ ജില്ല ഭരണകൂടവും കണ്ണൂര്‍ സിറ്റി പൊലീസും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കെണ്ടയ്ന്മെൻറ് സോണുകളില്‍ വാഹന ഗതാഗത നിയന്ത്രണങ്ങളും രാത്രികാ ലവാഹന പരിശോധനയും കര്‍ശനമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവക്കെതിരെ നടപടികള്‍ എടുക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽ സാനിെറ്റെസർ, സാമൂഹിക അകലം എന്നിവ പരിശോധിക്കുന്നതിനായി പൊലീസിനെ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കണ്ടെയ്ന്‍മെൻറ് സോണുകളിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാട്ടുമച്ചാൽ -മുണ്ടയാട്, വാണിവിലാസം -കറുവൻ വൈദ്യർ പീടിക, എടചൊവ്വ -കോളനി റോഡ്, താർ റോഡ്, മയ്യാലപ്പീടിക, എം.പി.സി താണ, സമാജം റോഡ്, പാതിരിപറമ്പ, ചൊവ്വ, താണ -എ.ബി.സി റോഡ് എന്നിവിടങ്ങളിലാണ് റോഡുകള്‍ ബാരിക്കേഡ് െവച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ സുരേശന്, വിജയമണി, ഹാരിസ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.