പഴശ്ശി പദ്ധതി പ്രദേശത്തെ മാലിന്യം നീക്കി
text_fieldsഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ അനധികൃത മാലിന്യ നിക്ഷേപം നഗരസഭ തൊഴിലാളികൾ നീക്കം ചെയ്തു. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് പിൻവശത്തെ പുഴയോരത്തോട് ചേർന്നുള്ള രണ്ട് ഏക്കറോളം കാടുപിടിച്ച സ്ഥലമാണ് ശുചീകരിച്ചത്.
ബസ് സ്റ്റാൻഡിൽ നിന്ന് 50 മീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം നിക്ഷേപിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു. കാടുപിടിച്ചു കിടക്കുന്ന ആരുടെയും ശ്രദ്ധ പതിയാത്ത ഇവിടേക്ക് വിദ്യാർഥികൾക്ക് അടക്കം ലഹരി യെത്തിക്കുന്ന ഏജന്റ്മാർ ഉണ്ടെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്.
രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണിവിടം. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും ലഹരി ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും പൊലീസും നഗരസഭയും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നഗരസഭ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് സ്ഥലം ശുചീകരിച്ച് മാലിന്യം നീക്കം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.