ജലാഞ്ജലി-നീരുറവ് പദ്ധതി: സംസ്ഥാനതല പ്രഖ്യാപനം വ്യാഴാഴ്ച
text_fieldsകണ്ണൂർ: നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയാറാക്കുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം പേരാവൂരിൽ നടക്കുമെന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നിർവഹിക്കും.
ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര നീർത്തട പരിപാലന പദ്ധതി തയാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റർ പി. സുരേന്ദ്രൻ, ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.