വിടവാങ്ങിയത് കണ്ണൂരിലെ മാധ്യമരംഗത്തെ സൗമ്യസാന്നിധ്യം
text_fieldsപയ്യന്നൂർ: കണ്ണൂരിലെ മാധ്യമപ്രവർത്തകർക്കിടയിലെ സൗമ്യ സാന്നിധ്യമായിരുന്നു ശനിയാഴ്ച വിടവാങ്ങിയ ഐസക് പിലാത്തറ. വടക്കൻ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് എന്നും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം.
മലബാറിലെ ലത്തീന്‍ സഭയുടെ ചരിത്രകാരൻ കൂടിയായിരുന്നു ഐസക് പിലാത്തറ. മാധ്യമപ്രവര്ത്തകന്, നാടകരചയിതാവ്, ഗ്രന്ഥകര്‍ത്താവ്, സാമൂഹിക പ്രവർത്തകൻ, സാമുദായിക പ്രവര്ത്തകന് എന്നീ നിലകളില്‍ 41 വര്‍ഷത്തോളം സജീവമായ ശേഷമായിരുന്നു വിട വാങ്ങൽ.
1945 സെപ്റ്റംബര്‍ 20ന് മാടായിയില്‍ ജനിച്ച ഐസക്കിന് മാടായി ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ പഠിക്കുന്നതുമുതല് തന്നെ എഴുത്തും വായനയും ഇഷ്ടമായിരുന്നു. അഴീക്കോട് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത വായനശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. 'അബ്രഹാമി െൻറ ബലി' എന്ന ബൈബിള്‍ ഏകാങ്കനാടകം രചിച്ചുകൊണ്ടാണ് സാഹിത്യത്തിലേക്കുള്ള രംഗപ്രവേശനം.
നിരവധി ബൈബിള്‍ നാടകങ്ങള്‍ പിന്നീട് രചിച്ചു. ഫാദര്‍ മണിപ്പാടവും അധ്യാപകനായ സി. ആൻറണി മാസ്റ്ററുമായിരുന്നു സാഹിത്യ രചനക്ക് പ്രചോദനം. കോഴിക്കോട്, കണ്ണൂര്‍ ആകാശവാണിയില്‍ നിരവധി നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് ബിരുദം നേടിയശേഷം കോട്ടയത്ത് ഭാഗ്യജാത മാസികയിലായിരുന്നു പത്രപ്രവര്ത്തനത്തിെൻറ തുടക്കം.
പിന്നീട് പൗരധ്വനി വാരികയില്‍ സബ് എഡിറ്ററായി. അക്കാലത്ത് കുട്ടികളുടെ ദീപികയിപ ശാസ്ത്രലേഖനങ്ങളും ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു. മംഗളം വാരികയുടെ ആരംഭം മുതല്‍ അതിെൻറ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സത്യദീപം, മലബാര്‍ മെയില്‍, കേരള ടൈംസ് എന്നിവയിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മംഗളം ദിനപത്രം തുടങ്ങിയപ്പോള്‍ കണ്ണൂര്‍ ജില്ല റിപ്പോര്‍ട്ടറായി. കോഴിക്കോട് എഡിഷന് ആരംഭിച്ചപ്പോള്‍ കണ്ണൂര്‍ ബ്യൂറോ ചീഫായി.
മംഗളത്തില്‍ എഴുതിയ പാഴായിപ്പോകുന്ന പഴശ്ശി പദ്ധതി, വികസനം തേടുന്ന കണ്ണൂര്‍ എന്നീ പരമ്പരകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണൂര്‍ രൂപതയുടെ മാസ് മീഡിയ കമീഷന് കോഓഡിനേറ്ററായും പ്രവര്‍ത്തിച്ചു. മീഡിയ കമ്മ്യൂണിക്കേഷെൻറ മുഖപത്രമായ 'മീഡിയവോയ്സിെൻറ' എഡിറ്ററായിരുന്നു.
വിന്‍സെന്‍ഷ്യന്‍ മാസികയുടെ സബ് എഡിറ്ററായും സി.എസ്.ടി ബ്രദേഴ്സ് അങ്കമാലിയില്‍ മാസ് പ്രസിദ്ധീകരിച്ച 'പുഷ്പസന്ദേശം' ബുള്ളറ്റിെൻറ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. സുവനീറുകള്‍, ജൂബിലി പതിപ്പുകള്‍ എന്നിവയുടെയും പത്രാധിപ സമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹദ് ജന്മ ശതാബ്ദി സ്മരണിക ശബ്ദത്തിെൻറ സബ് എഡിറ്ററായിരുന്നു.
കണ്ണൂര്‍ പ്രസ് ക്ലബ് എക്സിക്യൂട്ടിവ് അംഗമായും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായും പ്രവർത്തിച്ചിരുന്നു. 'ഹോപ്' ചാരിറ്റബിള്‍ ട്രസ്റ്റ് മെംബറാണ്. 1975-76 കാലഘട്ടത്തില്‍ ഫാ. ആബേലിെൻറ നേതൃത്വത്തിലുള്ള കൊച്ചിന് കലാഭവെൻറ പി.ആര്.ഒ ആയും പ്രവര്‍ത്തിച്ചിരുന്നു. സമിതിയുടെ മാസികയായ എവേക്കിെൻറ മുഖ്യപത്രാധിപരായിരുന്നു. കേരള ലേബര്‍ കോണ്‍ഗ്രസ് ജില്ല കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ സാംസ്കാരിക സംഘടനയായ 'സുഹൃദ്വേദി' കണ്‍വീനര്‍, ജില്ല ടൂറിസം ക്ലബ് എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അനുശോചിച്ചു
കണ്ണൂർ: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഐസക് പിലാത്തറയുടെ നിര്യാണത്തിൽ കണ്ണൂർ പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.