‘ഒറിജിൻ ഒരു ആഡ് ജീവിതം’ പ്രദർശനത്തിന് തുടക്കം
text_fieldsപയ്യന്നൂർ: സാങ്കേതികതയുടെ സാധ്യതകളും കലയുടെ തനിമയും സന്നിവേശിപ്പിച്ച് ഗ്രാഫിക് ഡിസൈനിങ് രംഗത്ത് മുൻനിരയിൽ സ്ഥാനമുറപ്പിച്ച മധു ഒറിജിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം തുടങ്ങി. കേരള ലളിതകല അക്കാദമി പയ്യന്നൂർ ഗാന്ധി പാർക്കിലെ ആർട് ഗാലറിയിലാണ് ‘ഒറിജിൻ ഒരു ആഡ് ജീവിതം’ എന്ന പേരിൽ മധുവിന്റെ ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും സുവനീറുകളുടെയും പ്രദർശനം ഒരുക്കിയത്. പ്രദർശനം ചൊവ്വാഴ്ച സമാപിക്കും.
സ്റ്റോറി ഓഫ് തിങ്ക്സ് എന്ന പേരിൽ സംഘടിപ്പിച്ച എക്സിബിഷൻ ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം ഉദ്ഘാടനം ചെയ്തു. ജയൻ പാലറ്റ് അധ്യക്ഷത വഹിച്ചു. ബാലൻ പാലായി, ശശി ആർട്സ്, ജനാർദനൻ ഷാഡോ, മധു ഡിസൈൻ, ഇ.പി. ജീവൻ എന്നിവർ സംസാരിച്ചു. ഗ്രാഫിക് ഡിസൈനിങ് രംഗത്തെ കുറിച്ചുള്ള കലാസംവാദം പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യയ ഉദ്ഘാടനം ചെയ്തു.
പി.കെ. സുരേഷ്കുമാർ മോഡറേറ്ററായി. ടി.വി. ചന്ദ്രൻ, പി. പ്രേമചന്ദ്രൻ, മൻസൂർ ചെറൂപ്പ, രചന അബ്ബാസ്, കെ.കെ. ദീപക്, കെ. ഷൈബു എന്നിവർ സംസാരിച്ചു. ചിത്രകാരൻ പ്രകാശൻ പുത്തൂർ സോളോ ആർട്ട് അവതരിപ്പിച്ചു. ഡോ. പി. പ്രജിത ആമുഖ ഭാഷണം നടത്തി. കെ.കെ.ആർ. വെങ്ങര സംസാരിച്ചു. സാംസ്കാരിക സമ്മേളനം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.
ആർട്ടിസ്റ്റ് സുജാതൻ വിശിഷ്ടാതിഥിയായി. സാഹിത്യ നിരൂപകൻ ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. വി. ബാലൻ, കെ. ശിവകുമാർ, എം. പ്രദീപ് കുമാർ, കെ.യു. വിജയകുമാർ, രാജീവൻ പച്ച, സി.വി. വിനോദ് കുമാർ, കെ.വി. പ്രശാന്ത് കുമാർ, മധു ഒറിജിൻ, ജയദേവൻ കരിവെള്ളൂർ, പ്രകാശൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു. ഗസൽ ഗായകൻ അലോഷി പാടുന്നു പരിപാടിയും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.