നന്ദി; വീണ്ടും വരരുത്; തലക്ക് പരിക്കേറ്റ് ഒമ്പതു മാസം ചികിത്സയിലായിരുന്ന പെരുമ്പാമ്പിനെ കാട്ടിലേക്ക് വിടും
text_fieldsകണ്ണൂർ: നാട്ടുകാരുെട സ്നേഹവും പരിചരണവും ആവോളം ഏറ്റുവാങ്ങി അവൻ കാട്ടിലേക്ക് മടങ്ങുന്നു. വാഹനമിടിച്ച് തലക്ക് സാരമായ പരിക്കേറ്റ പെരുമ്പാമ്പാണ് ഒമ്പതുമാസത്തെ ചികിത്സക്ക് ശേഷം സ്വന്തം ആവാസവ്യവസ്ഥയിലേക്ക് മടങ്ങുന്നത്. ഒരുകൂട്ടം പ്രകൃതിസ്നേഹികളുടെയും പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ജീവനക്കാരുടെയും പരിശ്രമത്തിെൻറ ഫലമായാണ് പാമ്പിെൻറ മടക്കം. താടിയെല്ലുകൾ നുറുങ്ങിപ്പോയ പെരുമ്പാമ്പ് ജില്ല മൃഗാശുപത്രിയിൽ നടന്ന ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യവാനാണ്.
കഴിഞ്ഞ ഒക്ടോബർ 21ന് പുലർച്ച താഴെചൊവ്വയിലാണ് ലോറി കയറി അവശനിലയിലായ പെരുമ്പാമ്പിനെ രാത്രി പട്രോളിങ്ങിന് പോയ പൊലീസുകാർ കണ്ടത്. തുടർന്ന് മലബാർ അവേർനെസ് ആൻഡ് റസ്ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ രഞ്ജിത്ത് നാരായണനെ വിവരമറിയിക്കുകയായിരുന്നു. താടിയെല്ല് 12 കഷണമായി നുറുങ്ങിയിരുന്ന പെരുമ്പാമ്പിനെ മയക്കി ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ എല്ലുകൾ കൂട്ടിച്ചേർത്തു. തുടർന്നാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റിയത്. ക്യൂറേറ്റർ നന്ദൻ വിജയകുമാറിനും സൂ കീപ്പർ ജയേഷിനുമായിരുന്നു പാമ്പിെൻറ പരിചരണം. മാസങ്ങൾക്ക് ശേഷമാണ് ഭക്ഷണംപോലും കഴിച്ചുതുടങ്ങിയത്.
ഇടക്കിടെ തലയുടെ എക്സ്റേ എടുത്തപ്പോൾ എല്ലുകൾ കൂടിച്ചേർന്നുവരുന്നതിെൻറ ലക്ഷണം പ്രകടമായി. ജൂൺ ആയപ്പോഴേക്കും പതിവുരീതിയിൽ ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോൾ പൂർണ ആരോഗ്യമായ പാമ്പ് ഒമ്പത് മാസങ്ങൾക്കിപ്പുറം സ്വന്തമായി ഇരതേടാനും പ്രതിരോധിക്കാനുമുള്ള ശേഷി പ്രകടമാക്കിക്കഴിഞ്ഞു. പെരുമ്പാമ്പിെൻറ ആരോഗ്യസ്ഥിതി വിലയിരുത്താനായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ വെള്ളിയാഴ്ച സ്നേക് പാർക്കിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.