Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപച്ചപ്പൊരുക്കാൻ; 65...

പച്ചപ്പൊരുക്കാൻ; 65 ഇനം വൃക്ഷത്തൈകളുമായി വനംവകുപ്പ്

text_fields
bookmark_border
june 5
cancel

ക​ണ്ണൂ​ർ: നാ​ടെ​ങ്ങും പ​ച്ച​പ്പൊ​രു​ക്കാ​ൻ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്റെ വൃ​ക്ഷ​​ത്തൈ​ക​ൾ ത​യാ​റാ​യി. റ​മ്പൂ​ട്ടാ​ൻ, ക​റി​വേ​പ്പ്, ഞാ​വ​ൽ, ആ​ര്യ​വേ​പ്പ്, മാ​ത​ളം, പ്ലാ​വ്, നെ​ല്ലി, വാ​ള​ൻ​പു​ളി, നാ​ര​കം, തേ​ക്ക് തൈ, ​മാ​വ്, സ​പ്പോ​ട്ട, ചെ​റു​നാ​ര​കം, ക​ണി​ക്കൊ​ന്ന, കു​ടം​പു​ളി, ചെ​മ്പ​കം, ഇ​ല​ഞ്ഞി, മു​രി​ങ്ങ, മു​ള, മു​ള്ളാ​ത്ത, നീ​ർ​മ​രു​ത്, പ​നീ​ർ​ചാ​മ്പ, തേ​ക്ക് സ്റ്റ​മ്പ്, മ​ണി​മ​രു​ത്, ബ​ദാം, ഇ​രു​മ്പ​ൻ​പു​ളി, അ​മ്പ​ഴം, അ​രി​നെ​ല്ലി, ഉ​ങ്ങ്, ഈ​ട്ടി, അ​ശോ​കം, ച​ന്ദ​നം, ര​ക്ത​ച​ന്ദ​നം, ദ​ന്ത​പ്പാ​ല, കൂ​വ​ളം, ത​മ്പ​കം, ക​റു​വ, ഇ​ട​ന, പാ​ച്ചോ​റ്റി, ആ​ഞ്ഞി​ലി, പ​തി​മു​ഖം, മ​ഞ്ചാ​ടി, ചൂ​ര​ക്കാ​ലി, ച​മ​ത, ക​രി​ങ്ങാ​ലി, താ​ന്നി, സി​ൽ​വ​ർ ഓ​ക്ക്, പൂ​വ​ര​ശ്, കു​ന്നി​വാ​ക, കാ​ട്ടു​ങ്ങ്, വേ​റ്റി​വേ​ർ, പൂ​മ​രു​ത്, അ​കി​ൽ, കാ​റ്റാ​ടി, ല​യാ​ങ്ങി, മൈ​ല, പു​ന്ന, ത​ത്തി​രി, ഇ​ലി​പ്പ, തെ​ക്കോ​മ, പൂ​വം, വേ​ങ്ങ, കു​മ്പി​ൾ, ജ​ക്രാ​ന്ത, പെ​ൽ​റ്റ​ഫോ​റ എ​ന്നി​ങ്ങ​നെ 65ഇ​നം തൈ​ക​ളാ​ണ് ജൂ​ൺ അ​ഞ്ചുമു​ത​ൽ വ​ന​മ​ഹോ​ത്സ​വം അ​വ​സാ​നി​ക്കു​ന്ന ജൂ​ലൈ ഏ​ഴു വ​രെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ക. വി​ത​ര​ണ​ത്തി​ന് ഇ​തി​നോ​ട​കം ആ​കെ 20,91,200 തൈ​ക​ൾ ത​യാ​റാ​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ​ക്ക് സൗ​ജ​ന്യ​മാ​യി വൃ​ക്ഷ​തൈ വി​ത​ര​ണം ചെ​യ്യും.

വ​രു​ന്ന മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു​പ​രി​പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ​ക്കും തൈ​ക​ൾ ല​ഭ്യ​മാ​ക്കും. ഇ​ത്ത​ര​ത്തി​ൽ തൈ​ക​ൾ അ​ത​ത് വ​നം വ​കു​പ്പ് ന​ഴ്സ​റി​ക​ളി​ൽ നി​ന്നും ജൂ​ൺ അ​ഞ്ചുമു​ത​ൽ 2023 ജൂ​ലൈ ഏ​ഴുവ​രെ നേ​രി​ട്ട് കൈ​പ്പ​റ്റാം. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ഷ​വ​ത്കര​ണ​ത്തി​ന് വി​വി​ധ തൈ ​ഇ​ന​ങ്ങ​ളാ​ണ് വ​കു​പ്പ് ഇ​ക്കു​റി​യും സ​ജ്ജ​മാ​ക്കി​യ​തെ​ന്ന് വ​നം വ​കു​പ്പ് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ഇ. ​പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.

നാ​ശോ​ന്മു​ഖ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടു​മാ​വു​ക​ളും നാ​ട്ടു​മാ​വു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹി​ക വ​ന​വ​ത്കര​ണ വി​ഭാ​ഗം ‘നാ​ട്ടു​മാ​വും ത​ണ​ലും’ എ​ന്ന പ​ദ്ധ​തി​യും ആ​വി​ഷ്‌​കരി​ച്ചു. കാ​ട്ടി​ലും നാ​ട്ടി​ലും വ​ള​രു​ന്ന മാ​വി​ന്റെ വ​ന്യ​ജ​നു​സ്സു​ക​ൾ ക​ണ്ടെ​ത്തി വി​ത്തു​ശേ​ഖ​രി​ച്ച് മു​ള​പ്പി​ച്ച് കൂ​ട​ത്തൈ​ക​ളാ​ക്കി സ്ഥ​ല ല​ഭ്യ​ത​യു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന് രാ​വി​ലെ 10ന് ​കാ​ക്കൂ​ർ ക​മ്യൂണിറ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​വു​ക​ൾ മാ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ത​ണ​ലേ​കു​ന്ന വി​ധ​ത്തി​ൽ പ​ക​ര​മാ​യി മാ​വി​ൻ തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്താ​നും പ​ദ്ധ​തി വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest Department65 species
News Summary - to make green; Forest Department with 65 species of saplings
Next Story