ജില്ലയിൽ എട്ട് വിദ്യാലയങ്ങൾക്കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsകാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് സ്കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒരു സ്കൂള്‍ കെട്ടിടവുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെ എം.എല്‍.എമാരായ എം. രാജഗോപാല്‍, കെ. കുഞ്ഞിരാമന്, എന്‍.എ. നെല്ലിക്കുന്ന്, ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്, കലക്ടര്‍ ഡോ.ഡി. സജിത് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ഓരോ വിദ്യാലയത്തിലും പ്രത്യകം ചടങ്ങുകള്‍ സംഘടിപ്പിക്കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങുകളില്‍ എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഞ്ചുകോടി രൂപ ചെലവഴിച്ച് നാല് വിദ്യാലയങ്ങളും മൂന്നുകോടി രൂപ ചെലവഴിച്ച് മൂന്ന് വിദ്യാലയങ്ങളുമാണ് മികവിെൻറ കേന്ദ്രങ്ങളായി ഉയരുന്നത്. ഇതില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്കൂളുകളുടെ നിർമാണ ചുമതല കൈറ്റിെൻറ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിനായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ കരാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.