കൊവ്വൽ ദേശീയപാത ഉപരോധിച്ചവർക്കെതിരെ കേസ്
text_fieldsചെറുവത്തൂർ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66 ൽ കൊവ്വലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ച കർമ സമിതി പ്രവർത്തകർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞിരാമൻ, കർമ സമിതി ചെയർമാൻ കെ. നാരായണൻ, കൺവീനർ കെ. ശ്രീധരൻ, വൈസ് ചെയർമാൻ മുകേഷ് ബാലകൃഷ്ണൻ, ജോ.കൺവീനർ എൻ.വി. നാരായണൻ, വർക്കിങ് ചെയർമാൻ വി. പ്രകാശൻ, കൂത്തുർ കണ്ണൻ മാസ്റ്റർ, പി.എച്ച്.എം. കുഞ്ഞബ്ദുല്ല, എൻ. സുകുമാരൻ, പി. കുഞ്ഞിക്കണ്ണൻ തുടങ്ങി 16 പേർക്കും കണ്ടാലറിയാവുന്ന മറ്റു 150 പേർക്കെതിരെയുമാണ് കേസ്.
ദേശീയപാത അടിപ്പാതയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കർമ സമിതി തീരുമാനം. ചൊവ്വാഴ്ച മുതൽ റിലേ സത്യഗ്രഹം നടത്താനും കർമ സമിതി തീരുമാനിച്ചിട്ടുണ്ട്. സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.