ജില്ല ജൂനിയർ വുഷു ചാമ്പ്യൻഷിപ്; ഗ്രാൻഡ്മാസ്റ്റർ അക്കാദമി ചാമ്പ്യന്മാർ
text_fieldsചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന ജില്ലതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. മൈ ക്ലബ് ഉടുമ്പുതല റണ്ണേഴ്സ് അപ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നുമായി 60തോളം കായിക താരങ്ങൾ അണിനിരന്നു.
ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ അക്കാദമിയിൽ നടന്ന മത്സരം ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. എം.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല വുഷു അസോസിയേഷൻ ജോ. സെക്രട്ടറി ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ല സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡന്റ് അശോകൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ എന്നിവർ മത്സരങ്ങളുടെ നിരീക്ഷകരായി. ജില്ല മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങ് സെക്രട്ടറി എ.കെ. അൻസാർ സംസാരിച്ചു. വുഷു അസോസിയേഷൻ ജില്ല സെക്രട്ടറി അനിൽ സ്വാഗതവും നിവേദ് നാരായൺ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
അലൻപ്രകാശ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് സൽമാൻ, അർജുൻ, അദ്വൈത്, ദീക്ഷിത് ഗോവിന്ദ്, രോഹിത്, യു.കെ. മുഹമ്മദ്, മുഹമ്മദ് സഹൽ, എൻ.പി. വൈഭവ്, ഉദയ് ശങ്കർ പലേരി, മുഹമ്മദ് റംഷാദ്, അക്ഷയ്, അനന്ദു മോൻ, മുഹമ്മദ് ജസീർ, ആവണി, ശിവ വിദ്യ, ശിവ രഞ്ജിനി, ദേവിക, അനാമിക, രേവതി, ശ്രീലക്ഷ്മി എന്നിവർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.