മാമ്പഴക്കാലമൊരുക്കാൻ കുട്ടമത്തെ കുട്ടികൾ
text_fieldsചെറുവത്തൂർ: കുട്ടമത്തും പരിസര പ്രദേശങ്ങളിലും നാട്ടു മാമ്പഴക്കാലമൊരുക്കാൻ കുട്ടമത്തെ കുട്ടികൾ ഒരുങ്ങി. ഇതിന്റെ ഭാഗമായി മാമ്പഴം വിത്തുകൾ ശേഖരിക്കാൻ തുടങ്ങി. പിലിക്കോട്ടെ ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മാങ്ങവിത്തുകൾ ശേഖരിക്കുന്നത്. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികൾ ഇതിനകം തന്നെ 5000ഓളം വിത്തുകൾ ശേഖരിച്ചു.
രണ്ടുലക്ഷം മാമ്പഴവിത്ത് ശേഖരിക്കാനുള്ള ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യത്തിനൊപ്പം കൂടി പരമാവധി വിത്തുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ ഇപ്പോൾ. പ്രഥമാധ്യാപകൻ കെ. ജയചന്ദൻ, പരിസ്ഥിതി ക്ലബ് കോ ഓഡിനേറ്റർ എം. മോഹനൻ, കെ. കൃഷ്ണൻ എന്നിവരാണ് വിത്തുശേഖരണത്തിന് നേതൃത്വം നൽകുന്നത്.
സ്കൂളിൽ നടന്ന ഏറ്റു വാങ്ങൽ ചടങ്ങിൽ കുട്ടികളായ റിജുൽ റിജോ, റിജില റിജോ, ടി. കൃഷ്ണേന്ദു എന്നിവരിൽനിന്നും ഉത്തരമേഖല കാർഷിക കേന്ദ്രം ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രൻ ഏറ്റുവാങ്ങി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, വാർഡ് അംഗം രാജേന്ദ്രൻ പയ്യാടക്കത്ത്, പി.ടി.എ പ്രസിഡന്റ് എം.രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.