പുഴകൾ കരകവിഞ്ഞു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsചെറുവത്തൂർ: ജില്ലയിലെ പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കിനാനൂർ ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. തേജസ്വിനിപ്പുഴ കരകവിഞ്ഞതിനാൽ കയ്യൂർ, ചെറിയാക്കര, അരയാക്കടവ്, വെള്ളാട്ട്, പൊതാവൂർ, മയിച്ച, കാര്യങ്കോട്, വെങ്ങാട്ട് പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറുമെന്ന് ഉറപ്പായതോടെ പലരും ബന്ധുവീടുകളിലും മറ്റും അഭയംതേടി. വീടുകളിൽ ഒറ്റപ്പെട്ടുപോയവരെയാണ് നാട്ടുകാർ ചെറുതോണികളിലും മറ്റുമായി സുരക്ഷിത മേഖലയിലേക്കെത്തിച്ചത്. പുഴയിൽ മലവെള്ളം കയറിയതും പുഴ കവിഞ്ഞൊഴുകാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.