വീരമലക്ക് സമീപം ഉറങ്ങാതെ നാട്ടുകാർ; ദേശീയപാതക്ക് ഭീഷണിയായി മലയിടിച്ചിൽ തുടരുന്നു
text_fieldsചെറുവത്തൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ വീരമലക്കുന്നിെന്റ പലയിടത്തും പിളർപ്പ് അനുഭവപ്പെട്ടു. നെടുകെ പിളർന്ന ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാതക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവഴി ലോറി പോലുള്ള വലിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളു. ബസും ചെറിയ വാഹനങ്ങളും മറ്റു വഴിയിലൂടെയാണ് പോകുന്നത്. ഓരോ നിമിഷവും വൻതോതിൽ മണ്ണാണ് ദേശീയപാതയുടെ സമീപത്തേക്ക് ഇടിഞ്ഞെത്തുന്നത്. ഉറങ്ങാതെ കനത്ത മഴയിലും നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് തയാറായി നിൽക്കുകയാണ്. എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകളും രക്ഷാപ്രവർത്തനത്തിന് തയാറായിട്ടുണ്ട്. അശാസ്ത്രീയ മണ്ണെടുപ്പാണ് ഇവിടെ നടന്നത്. വീരമലക്കുന്നിെന്റ ഭൂരിഭാഗം പ്രദേശവും മണ്ണെടുപ്പിലും, മണ്ണിടിച്ചിലിലും ഇല്ലാതായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.