പതിനെട്ടടവും പയറ്റി, ഈ അടിപ്പാതയിലെ വെള്ളക്കെട്ട് മാത്രം മാറിയില്ല
text_fieldsചെറുവത്തൂര്‍: സ്വപ്നസാഫല്യമായി നിര്‍മിച്ച അടിപ്പാത ഗതാഗതയോഗ്യമാകാതെ വന്നതോടെ ചന്തേര പടിഞ്ഞാറേക്കര നിവാസികൾ വിഷമത്തിൽ. കോടികള്‍ ഉപയോഗിച്ചാണ് അടിപ്പാത നിര്‍മിച്ചത്.
എന്നാൽ, വെള്ളക്കെട്ടുമൂലം ഉപയോഗശൂന്യമായി മാറി. അടിപ്പാത ഗതാഗതയോഗ്യമാക്കാനുള്ള പണി പതിനെട്ടും പയറ്റിയിട്ടും വെള്ളക്കെട്ടിന് അറുതിവരുത്താൻ കഴിഞ്ഞില്ല. കടുത്ത വേനലിലും അടിപ്പാതയിൽ വെള്ളം സുലഭമാണ്. റോഡ് നിർമാണപ്രവൃത്തികൾക്കടക്കം വെള്ളം കൊണ്ടുപോകുന്നത് ഇവിടെനിന്നാണ്. അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണം. ഒരു ദിവസം പോലും അടിപ്പാത ഉപകാരപ്പെട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പിലിക്കോട് പഞ്ചായത്തിലെ വിവിധ ഓഫിസുകളിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിച്ച് രണ്ടു ബസ് കയറണം. വെള്ളക്കെട്ട് നീക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിച്ചാലേ ചന്തേരക്കാരുടെ സ്വപ്നം യാഥാർഥ്യമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.