Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:10 AM GMT Updated On
date_range 1 May 2022 12:10 AM GMTപി.സി. ജോർജ് കേരളത്തിലെ ഒന്നാം നമ്പർ വർഗീയവാദി -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കൊല്ലം: അത്യന്തം ഹീനമായ പ്രസ്താവനയിലൂടെ കേരളത്തിലെ ഒന്നാം നമ്പർ വർഗീയവാദിയാണ് താൻ എന്ന് പി.സി. ജോർജ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. വർഗീയതയുടെ സന്തത സഹചാരിയായിരിക്കുകയാണ് പി.സി. ജോർജ്. കേരളത്തിലെ സൗഹാർദമായ സാമൂഹിക അന്തരീക്ഷം തകർക്കാൻ ജോർജ് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. നടപടിയെടുക്കുന്നതിൽ സർക്കാറും പൊലീസും കാട്ടുന്ന മെെല്ലപ്പോക്ക് ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാൻ ലൈസൻസ് നൽകുന്നത് പോലെയാണ്. ഗുജറാത്തിന്‍റെ ഡാഷ് ബോർഡിന് പിറകെ പോയ പിണറായി സർക്കാർ വർഗീയതക്കെതിരെ ശക്തമായ നടപടിയെടുക്കാതെ മോദിയുടെ ഗുജറാത്തിനെ പിന്തുടരാൻ ആണ് ശ്രമിക്കുന്നതെന്ന് കൊല്ലം പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിൽ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പി.സി. ജോർജിനെ എത്രയും പെട്ടെന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴക്ക് ശേഷം പാലക്കാട് രക്തച്ചൊരിച്ചിൽ നടത്തുന്ന ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും യുവസമൂഹവും വിശ്വാസിസമൂഹവും ഒറ്റപ്പെടുത്തണം. കാനം രാജേന്ദ്രനെയും സി.പി.ഐയെയും കെ-റെയിൽ കുറ്റിയിൽ പിണറായി വിജയൻ തളച്ചിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story