Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരതർ ക്രിസ്ത്യൻ...

ഭരതർ ക്രിസ്ത്യൻ സമുദായത്തിന്​ ജാതി സർട്ടിഫിക്കറ്റ്​ ലഭിക്കുന്നില്ലെന്ന്​

text_fields
bookmark_border
കൊല്ലം: ഭരതർ ക്രിസ്ത്യൻ സമുദായത്തിലെ മത്സ്യത്തൊഴിലാളികളുടെയും അല്ലാത്തവരുടെയും വിദ്യാഭ്യാസ ആനുകൂല്യവും ഉദ്യോഗ സംവരണവും പുനഃസ്ഥാപിക്കണമെന്ന്​ ഓൾ കേരള ഭരതർ ​ഐക്യസംഘം ആവശ്യപ്പെട്ടു. വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ജാതിസർട്ടിഫിക്കറ്റ് 2016 ന്​ ശേഷം കൊല്ലം ജില്ലയിൽ മാത്രം ലഭിക്കുന്നില്ലെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒ.ബി.സി ലിസ്റ്റിൽപെട്ട സമുദായത്തിന്​ വിദ്യാഭ്യാസത്തിന് ഒ.ഇ.സി കാറ്റഗറിയും ഉദ്യോഗത്തിന് ഒ.എക്സ്​ സംവരണവുമാണ് ലഭിക്കുന്നത്. കിർത്താഡ്സിന്റെ തെറ്റായ റിപ്പോർട്ട് മൂലമാണ് ഇത്​ സംഭവിച്ചത്​. നിരവധി തവണ മുഖ്യമന്ത്രിക്കും പിന്നാക്കവിഭാഗ മന്ത്രിക്കും പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച്​ ഹൈകോടതിക്ക്​ നൽകിയ ഹരജിയിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തരവുണ്ടാവുകയും കക്ഷി ചേർന്നവർ അത്​ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, കിർത്താഡ്​സ്​ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. പ്രസിഡന്‍റ്​ എ. ജോൺസൺ, സെക്രട്ടറി ടി. ബാബുകുമാർ, ട്രഷറർ ജോസഫ്​ ദാസൻ, ബ്രൂണോ, ജോണി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story