Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:02 AM GMT Updated On
date_range 11 May 2022 12:02 AM GMTവീടുകയറി മർദിച്ചതായി പരാതി
text_fieldsbookmark_border
അഞ്ചൽ: യുവാവിനെയും മാതാവിനെയും അയൽവാസി വീടുകയറി മർദിച്ച് പരിക്കേൽപിക്കുകയും വീടിൻെറ ജനാലകളും കസേരകളും അടിച്ചുതകർക്കുകയും ചെയ്തതായി പരാതി. ഏരൂർ പാണയത്തിന് സമീപം തെക്കേവയലിൽ ചരുവിള പുത്തൻവീട്ടിൽ സതീഷ് (26), മാതാവ് രമ (45) എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിജു(35)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സതീഷിൻെറ മുഖത്തും തലയിലും കൈകളിലുമാണ് പരിക്ക്. രമയുടെ തലയിൽ വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റ നിലയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാപ്ഷൻ: പ്രതി ഷിജു (35)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story