കുട്ടികൾക്ക് പാറപ്പുറത്തുനിന്ന് താഴെയിറങ്ങാം; മൊബൈൽ നെറ്റ്വർക്കിന് നടപടി
text_fieldsഅഞ്ചൽ: ഏരൂർ പഞ്ചായത്തിലെ ഇളവറാംകുഴി, ആർ.പി.എൽ മേഖലകളിൽ താമസിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വഴിതുറക്കുന്നു. ഇൻറർനെറ്റ് തടസ്സപ്പെടുന്നതായിരുന്നു ഇവിടെ പഠനത്തിന് വിലങ്ങുതടിയായത്. പ്രദേശത്ത് പുതിയ ടവർ സ്ഥാപിക്കാൻ പ്രമുഖ സ്വകാര്യ ടെലികോം കമ്പനി പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
മൊബൈൽ റേഞ്ചില്ലാത്തതിനാൽ കുട്ടികൾ പാറപ്പുറത്ത് കയറിയിരുന്ന് പഠിക്കുന്ന വിവരം 'മാധ്യമം' വാർത്തയാക്കിയിരുന്നു. തുടർന്ന്, സ്ഥലം എം.എൽ.എ പി.എസ്. സുപാൽ സംസാരിച്ചതിെൻറ അടിസ്ഥാനത്തിലാണ് കമ്പനി പ്രതിനിധികൾ ഇളവറാംകുഴി, ആർ.പി.എൽ മേഖല സന്ദർശിച്ചത്.
ടവർ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനൽകാൻ നാട്ടുകാർ സന്നദ്ധതയറിയിച്ചു. ഇളവറാംകുഴി സ്കൂൾ ജങ്ഷനിലാകും ടവർ സ്ഥാപിക്കുന്നത്. ഉയർന്ന സ്ഥലമായതിനാലാണ് ഈ പ്രദേശം തെരഞ്ഞെടുത്തത്. 40 മീറ്റർ ഉയരമുള്ള ടവർ സ്ഥാപിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തംഗം സുജിത അജി, പൊതുപ്രവർത്തകരായ കെ. അനിമോൻ, ഇ.എസ്. രാജൻ, കമ്പനി പ്രതിനിധി രാഹുൽ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.