പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഞ്ചാലുംമൂട്: 15 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. എഴുകോൺ സ്വദേശികളായ പതിനേഴുകാരൻ, സുഹൃത്തായ കാരുവേലിൽ പരുത്തുംപാറ ജവാൻമുക്കിന് സമീപം അഖിൽ ഭവനിൽ അമൽ (19) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിെൻറ പിടിയിലായത്.
സംഭവം സംബന്ധിച്ച പൊലീസ് പറയുന്നതിങ്ങനെ: അഞ്ചാലുംമൂട്ടിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയുമായി 17കാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ജില്ല ആശുപത്രിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഇരുവരും വിവിധ സ്ഥലങ്ങളിൽ സമയം ചെലവഴിച്ചശേഷം 17 കാരൻ തെൻറ സുഹൃത്തായ അമലിനെ വിളിച്ചുവരുത്തി. ബൈക്കിലെത്തിയ അമലുമായി പെൺകുട്ടിയെ എഴുകോണിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പിറ്റേദിവസം പെൺകുട്ടിയെ വീടിന് സമീപത്ത് തിരിച്ചെത്തിച്ചു. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടി തിരിച്ചെത്തിയത്.
അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി. ദേവരാജൻ, എസ്.ഐമാരായ ശ്യാം, ലഗേഷ്കുമാർ, പ്രദീപ്, റഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അമലിനെ റിമാൻഡ് ചെയ്തു. 17 കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതലാളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.