ഗർഭസ്ഥശിശുവിെൻറ മരണം: ആശുപത്രി അധികൃതർക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsചാത്തന്നൂർ: കല്ലുവാതുക്കലിൽ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. പാറ പാലമൂട്ടിൽ വീട്ടിൽ മിഥുെൻറ ഭാര്യ മീരയുടെ (22) ഗർഭസ്ഥ ശിശുമരിച്ച സംഭവത്തിലാണ് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. ശ്രീലതയുടെ വിശദീകരണം.
15 ന് പുലർച്ച 5.30 ഓടെ കലശലായ വേദനയുമായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മീരയുടെ ഗർഭസ്ഥശിശുവാണ് മരിച്ച് നാലുദിവസത്തോളം പഴക്കം ചെന്നനിലയിൽ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ച മീരയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ഗർഭസ്ഥശിശു മരിച്ചിട്ട് നാലു ദിവസമായെന്ന് കണ്ടെത്തുകയും ഉടൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കയുമായിരുന്നു. മീര ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഹബീബ് നസീം പറഞ്ഞു.
ആരോഗ്യവകുപ്പ് അധികൃതർ പറയുന്നതിങ്ങനെ: നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ 11ന് വൈകീട്ട് നാലോടെയാണ് വയറുവേദനയുമായി യുവതിയെത്തിയത്. വിദഗ്ധ ചികിത്സാ സൗകര്യത്തിനായി ഇവരെ ജില്ല വിക്ടോറിയ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. പ്രാഥമിക പരിശോധനകൾക്കുശേഷം തുടർചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവർ ഡിസ്ചാർജ് വേണമെന്ന് ആവശ്യപ്പെടുകയും രാത്രി ഒമ്പതോടെ സ്വന്തം ഉത്തരവാദിത്തത്തിൽ പോകുകയാണെന്ന് എഴുതി നൽകിയശേഷം ആശുപത്രി വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.